ആപ്പ്ജില്ല

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ: ലീഡ് നില മാറിമറിയുന്നു

2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് നാല് സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. ടിആർഎസ് 99 സീറ്റുകളിലും എഐഎംഐഎം 44 സീറ്റുകളിലും വിജയിച്ചിരുന്നു. ഇത്തവണ ഒവൈസിയുടെ എഐഎംഐഎം 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്

Samayam Malayalam 4 Dec 2020, 12:26 pm
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷ (GHMC)നിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലീഡ് നില മാറിമറിയുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച സൂചനകൾ പ്രകാരം ടിആർഎസ് 31 സീറ്റുകളിലും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 20 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 15 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.
Samayam Malayalam owaisi amit shah
ഒവൈസി, അമിത് ഷാ. PHOTO: NBT


അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളായായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറക്കിയത്. നേരത്തെ തെലങ്കനായിൽ മാറ്റം ആരംഭിച്ചിരിക്കുകയാണെന്നാണ് സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപി ഡി അരവിന്ദ് പ്രതികരിച്ചത്. ആദ്യഫലസൂചനകളിൽ പാർട്ടി വൻ മുന്നേറ്റം നടത്തിയപ്പോഴായിരുന്നു ബിജെപി നേതാവിന്‍റെ വാക്കുകൾ.

Also Read : നാവികസേനാ ദിനം: സൈനികർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ദബ്ബാക്ക ഉപതെരഞ്ഞെടുപ്പും കോർപ്പറേഷനിലെ ലീഡ് നിലയും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ. വൈകുന്നേരം വരെ കാത്തിരിക്കാമെന്നും, പക്ഷേ ആളുകൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ടിആർ‌എസിന് വ്യക്തമായ സന്ദേശമാണിത് നൽകുന്നതെന്നും ഡി അരവിന്ദ് പറഞ്ഞു.



Also Read : ഇന്ത്യ കാത്തിരിക്കുന്നത് 5 വാക്സിനുകളുടെ ഫലം; 125 ദശലക്ഷം ഡോസുകള്‍ വിതരണത്തിന് തയ്യാറാക്കി മോഡേണ വാക്സിൻ

2016ലെ തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചിരുന്നത്. ടിആർഎസ് 99 സീറ്റുകളിലും എഐഎംഐഎം 44 സീറ്റുകളിലുമായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. കോൺഗ്രസിന് രണ്ട് സീറ്റുകളും തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യ്ക്ക് ഒരു സീറ്റും ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്