ആപ്പ്ജില്ല

വഴിയാത്രക്കാരെ തടഞ്ഞ് ഫോൺ ചാറ്റ് പരിശോധിച്ച് പോലീസ്; വിമര്‍ശനം

കഞ്ചാവ് മയക്കുമരുന്ന് വിരുദ്ധ വേട്ടയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ പരിശോധന.

Samayam Malayalam 28 Oct 2021, 4:01 pm
ഹൈദരാബാദ്: യാത്രക്കാരെ വഴിയിൽ തടഞ്ഞ് ഫോണുകൾ പരിശോധന നടത്തി വിവാദത്തിലായി ഹൈദരാബാദ് പോലീസ്. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് സംബന്ധിച്ച് ചാറ്റ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് പോലീസിന്റെ ഈ നടപടി.
Samayam Malayalam police
പോലീസ് (പ്രതീകാത്മക ചിത്രം)


Also Read : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പോലീസ് നടത്തിയ പരിശോധനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെ കടുത്ത വിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്. സ്വകാര്യതയുടെ പരസ്യമായ ലംഘനം എന്ന് പറഞ്ഞാണ് വിമര്‍ശനം ഉയരുന്നത്.

Also Read : 2025 വരെ ഭക്ഷണം കുറയ്ക്കണമെന്ന് കിം ജോങ് ഉന്‍; ഉത്തരകൊറിയയിൽ വൻ ഭക്ഷ്യക്ഷാമം

കഞ്ചാവ് മയക്കുമരുന്ന് വിരുദ്ധ വേട്ടയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് പോലീസിന്റെ പരിശോധന. ഇതിൽ പ്രധാനമായു ഇരുചക്ര വാഹനങ്ങളേയാണ് പോലീസ് ഉന്നം വയ്ക്കുന്നത്. ഇവരോട് ഫോൺ ആവശ്യപ്പെടുകയും തുടര്‍ന്ന് ചാറ്റിൽ ഡ്രഗ് എന്ന വാക്ക് തെരയുകയുമാണ് ചെയ്യുന്നത്.

Also Read : 8 മെഡിക്കല്‍ കോളേജുകളില്‍ ഇ ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാർ

അസാദ്ബാബാ നഗര്‍ പ്രദേശത്ത് നൂറിലധികം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത് എന്നും 58 വാഹനങ്ങള്‍ ഇത്തരത്തിൽ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയതായും ദക്ഷിണ മേഖല ഡിസിപി ഗജ്റാവു ഭൂപാലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.



പരിശോധനയിൽ 10 റൗഡി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ കസ്റ്റഡിയിലെടുത്തു. ക്രിമിനൽ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിൽക്കണമെന്ന് നിര്‍ദ്ദേശിച്ച് അയച്ചതായും ഡിസിപി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തിൽ മയക്കുമരുന്ന് കഞ്ചാവ് കേസുകള്‍ക്ക് വേണ്ടി പ്രത്യേക പരിശോധനകള്‍ നടത്തി വരികയാണെന്നും നിയമലംഘകരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : പ്രധാനമന്ത്രി മോദി മാര്‍പാപ്പയെ കാണും; ഇന്ത്യാ വത്തിക്കാൻ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി

ട്വിറ്ററിൽ അടക്കം കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് പോലീസിന് നേരെ ഉയരുന്നത്. "അടുത്തതായി, ഹൈദരാബാദ് പോലീസ് യാത്രക്കാരെ തടഞ്ഞുനിർത്തി പണം പരിശോധിക്കുന്നതിനായി കാത്തിരിക്കുന്നു.. എത്ര കറൻസി നോട്ടുകൾ, ചില്ലറുകൾ, ക്രെഡിറ്റ് കാർഡുകൾ ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യങ്ങള്‍ പരിശോധിക്കും." ഒരാള്‍ ട്വിറ്ററിൽ കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്