ആപ്പ്ജില്ല

ഹൈദരാബാദ് വിദ്യാര്‍ഥിയുടെ ആത്മഹത്യ മാനസിക സമ്മര്‍ദ്ദത്താല്‍

നെല്ലി പ്രവീണ്‍ കുമാറിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു

TNN 18 Sept 2016, 11:00 am
ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റിയില്‍ ഫൈന്‍ ആര്‍ട്‍സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‍തത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പോലീസ്. ആത്മഹത്യ ചെയ്‍ത നല്ലി പ്രവീണ്‍ കുമാറിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായും പോലീസ് അറിയിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം നടന്ന മരണം എന്ന നിലയില്‍ പ്രവീണിന്‍റെ മരണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Samayam Malayalam hyderabad students death due to depression
ഹൈദരാബാദ് വിദ്യാര്‍ഥിയുടെ ആത്മഹത്യ മാനസിക സമ്മര്‍ദ്ദത്താല്‍


പോലീസ് പറയുന്നത് അനുസരിച്ച് പഠനത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിയാത്തതില്‍ പ്രവീണ്‍ നിരാശനായിരുന്നു. 'നിരക്ഷരരായ ആളുകള്‍ സ്വൈര്യമായി ജീവിക്കുന്നു. അവരെപ്പോലെയാകാന്‍ എനിക്ക് കഴിയാത്തത് എന്താണ്? എന്തുകൊണ്ടാണ് മറ്റുള്ളവരോട് ഇടപഴകാന്‍ സാധിക്കാത്തത്. ഈ ഭീരുത്വം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു' എന്നിങ്ങനെയാണ് സെപ്റ്റംബര്‍ ആറിന് എഴുതിയ ആത്മഹത്യക്കുറിപ്പെന്ന് പോലീസ് അറിയിക്കുന്നു.

കുടുംബപ്രശ്‍നങ്ങളല്ല പ്രവീണിന്‍റെ ആത്മഹത്യക്ക് പിന്നിലെന്ന് പ്രവീണിന്‍റെ പിതാവ് നര്‍സൈയ്യ പ്രതികരിച്ചു. വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സീലിംഗില്‍ തൂങ്ങിമരിക്കുകയായിരുന്നു നല്ലി പ്രവീണ്‍ കുമാര്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്