ആപ്പ്ജില്ല

ഞാന്‍ പരാജയമാണ്: 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു.

Samayam Malayalam 22 Mar 2018, 3:13 pm
നോയിഡ: കഴിഞ്ഞ ദിവസം നോയിഡയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് ബുക്കിലെ വാക്കുകള്‍.
Samayam Malayalam suicide note


മാതാപിതാക്കള്‍ ഇത് തന്റെ മകളുടെ കൈയ്യക്ഷരമാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. ഇരുവരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും കുട്ടി ഭയപ്പെട്ടിരുന്നതായും അച്ഛന്‍ പറഞ്ഞു.

ലൈംഗിക പീഡനം, ആത്മഹത്യാ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങള്‍ക്ക് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തള്ളി.

ചൊവ്വാഴ്ച വൈകിട്ട് നോയിഡയിലെ വീട്ടിനുള്ളില്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്