ആപ്പ്ജില്ല

നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിലേറ്റാം; 'ചോര' കൊണ്ട് കത്തെഴുതി വനിതാ ഷൂട്ടിംഗ് താരം

സ്ത്രീകള്‍ക്കും വധശിക്ഷ നടപ്പിലാക്കാനാകുമെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വര്‍ത്തിക പറയുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ നിരവധി പേര്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Samayam Malayalam 15 Dec 2019, 3:16 pm
ലക്‌നൗ: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാമെന്ന് തയ്യാറാണെന്ന് കാണിച്ച് അമിത് ഷായ്ക്കു കത്തെഴുതി വനിതാ ഷൂട്ടിംഗ് താരം. അന്താരാഷ്ട്ര വനിതാ ഷൂട്ടിംഗ് താരം വര്‍ത്തിക സിങാണ് ഇക്കാര്യം പരാമര്‍ശിച്ച് കത്തെഴുതിയത്. ചോര കൊണ്ട് എഴുതിയ കത്ത് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Samayam Malayalam i am ready to execute the four accused in nirbhaya case international shooter vartika singh has written a letter in blood to amit shah
നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിലേറ്റാം; 'ചോര' കൊണ്ട് കത്തെഴുതി വനിതാ ഷൂട്ടിംഗ് താരം


'നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ എന്നെ അനുവദിക്കണം. സ്ത്രീകള്‍ക്കും വധശിക്ഷ നടപ്പിലാക്കാനാകുമെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിക്കും. അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണ് തൂക്കിലേറ്റേണ്ടത്. വനിതാ അഭിനേതാക്കളുടെയും എംപിമാരുടെയും പിന്തുണ എനിക്ക് ഇതിന് വേണം. സമൂഹത്തില്‍ ഇത് ഒരു മാറ്റം ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', വര്‍ത്തിക പറയുന്നു. ഇതിനോടകം തന്നെ നിരവധി പേര്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.


2012 ഡിസംബര്‍ 16 നാണ് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായതിനു ശേഷം കൊല്ലപ്പെട്ടത്. ആറു പ്രതികളില്‍ ഒരാള്‍ ജയിലില്‍ വെച്ചു തന്നെ ആത്മഹത്യ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹാജരാക്കുകയും ചെയ്തിരുന്നു. മുകേഷ്, അക്ഷയ്, പവന്‍, വിനയ് എന്നിവരാണ് വധശിക്ഷയ്ക്കു കാത്തുനില്‍ക്കുന്നവര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്