ആപ്പ്ജില്ല

നോട്ടു നിരോധനത്തെ പിന്തുണച്ചവര്‍ക്ക് പ്രണാമം: മോദി

കള്ളപ്പണത്തിനും അഴിമതിക്കുമെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച രാജ്യത്തെ ജനത്തെ പ്രണമിക്കുന്നു

TNN 8 Nov 2017, 12:41 pm
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും നോട്ടു നിരോധനം വിജയിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Samayam Malayalam i bow to people of india says pm narendra modi on note ban
നോട്ടു നിരോധനത്തെ പിന്തുണച്ചവര്‍ക്ക് പ്രണാമം: മോദി


കള്ളപ്പണത്തിനും അഴിമതിക്കുമെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച രാജ്യത്തെ ജനത്തെ പ്രണമിക്കുന്നു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ഗ്രാഫിക്കല്‍ റെപ്രസെന്‍റേഷനിലൂടെ അദ്ദേഹം വ്യക്തമാക്കി.

2015- 2016ല്‍ 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-2017 ഇത് 84.21 ലക്ഷം ആയി ഉയര്‍ന്നു. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ, വസ്തുവില എന്നിവ കുറഞ്ഞുവെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.


125 crore Indians fought a decisive battle and WON. #AntiBlackMoneyDay pic.twitter.com/3NPqEBhqGq — Narendra Modi (@narendramodi) November 8, 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്