ആപ്പ്ജില്ല

'പാകിസ്ഥാൻ നരകമല്ല'; രമ്യക്കെതിരെ പ്രതിഷേധം

കർണാടകയിൽ നിന്നുള്ള അഭിഭാഷകനായ കെ.വിട്ടാൽ ഗൗഡയാണ് കേസ് ഫയൽ ചെയ്തത്.

TNN 23 Aug 2016, 12:27 pm
ബംഗളൂരു: 'പാകിസ്ഥാൻ നരകമല്ല' എന്ന പരാമർശത്തിൽ നടിയും മുൻ കോൺഗ്രസ് എം പിയുമായ രമ്യക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യം. പാകിസ്ഥാനെ പുകഴ്ത്തിയതിലൂടെ ഇന്ത്യയെ അപമാനിക്കുകയും, ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയും ചെയ്‍തെന്നാണ് രമ്യക്ക് എതിരെയുള്ള വിമർശനം.ഇതിനെതിരെ കർണാടകയിൽ നിന്നുള്ള അഭിഭാഷകനായ കെ.വിട്ടാൽ ഗൗഡയാണ് കേസ് ഫയൽ ചെയ്തത്.
Samayam Malayalam i dont feel guilty says actress remya on her pakisthan is not hell comment
'പാകിസ്ഥാൻ നരകമല്ല'; രമ്യക്കെതിരെ പ്രതിഷേധം


രമ്യക്കെതിരെ രാജ്യദ്രോഹകുറ്റത്തിന്‍റെ പരിധിയിൽ പെടുന്ന ഐ പി സി സെക്ഷൻ 124 ചുമത്തണം എന്നാണ് ആവശ്യം.സോംവാർപേട്ടിലെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

പ്രതിരോധമന്ത്രി മനോഹർ പരീക്കർ പാകിസ്ഥാനെ നരകത്തോട് ഉപമിച്ചതിനെ എതിർത്താണ് താരം പാകിസ്ഥാനെ പുകഴ്ത്തി സംസാരിച്ചത്. പാകിസ്ഥാനിൽ പോകുന്നതും നരകത്തിൽ പോകുന്നതും ഒരു പോലെയാണെന്ന് പരീക്കർ പറഞ്ഞിരുന്നു.

പാകിസ്ഥാൻ നരകമല്ല. അവിടെയുള്ളവർ തങ്ങളെ വളരെ നാന്നായിയാണ് സ്വീകരിച്ചത്.ആവശ്യമായ എല്ലാ സൗകര്യങ്ങളും അവർ ചെയ്തു തന്നിരുന്നു എന്ന് രമ്യ പറഞ്ഞു. സാർക് യോഗത്തിൽ പങ്കെടുക്കാനായി ഇസ്ലാമബാദിൽ പോയി മടങ്ങി എത്തിയതിനു ശേഷമായിരുന്നു രമ്യയുടെ അഭിനന്ദനം.ഇ തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ തന്‍റെ അഭിപ്രായത്തിൽ ഒരു മാറ്റവുമില്ലെന്നു രമ്യ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്