ആപ്പ്ജില്ല

ആരാണ് ബിഹാർ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ എപ്പോൾ, നിലപാട് വ്യക്തമാക്കി നിതീഷ് കുമാർ

താൻ അടുത്തയാഴ്‌ച പ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. പാട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Samayam Malayalam 12 Nov 2020, 9:39 pm
പാട്‌ന: മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. ബിഹാറിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് എൻഡിഎ തീരുമാനിക്കും. താൻ അടുത്തയാഴ്‌ച പ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam നിതീഷ് കുമാർ. Photo: TOI
നിതീഷ് കുമാർ. Photo: TOI


Also Read: അർണബിൻ്റെ ജാമ്യത്തിൽ വിമർശിച്ചാൽ നടപടി? കുനാൽ കംറയ്‌ക്കെതിരെ അറ്റോർണി ജനറൽ, കോടതിയലക്ഷ്യ നടപടിയുണ്ടാകും

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണ് പാർട്ടി. സത്യപ്രതിജ്ഞ എപ്പോൾ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ദീപാവലിക്ക് ശേഷമോ ഛത് പൂജയ്‌ക്ക് ശേഷമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും നിതീഷ് പറഞ്ഞു.


ബിഹാറിലെ ജനം എൻഡിഎയ്‌ക്ക് അനുകൂലമായിട്ടാണ് വിധിയെഴുതിയത്. എൻഡിഎ സർക്കാരാണ് സംസ്ഥാനത്തെത്തുക. ജെഡിയുവിന് കനത്ത നഷ്‌ടമുണ്ടാക്കിയ ചിരാഗ് പാസ്വാൻ്റെ എൽ ജെപിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ബിജെപിയാണ്. നാല് പാർട്ടികളിലെ അംഗങ്ങൾ നാളെ കൂടിച്ചേരുമെന്നും പാട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് പറഞ്ഞു. അതേസമയം തുടർച്ചയായ നാലാമതും നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കുന്നു.

Also Read: നടൻ ആസിഫ് ബസ്ര ആത്മഹത്യ ചെയ്‌ത നിലയിൽ; മരിച്ചത് മോഹൻലാൽ ചിത്രത്തിലെ താരം


നിതീഷ് തന്നെയാകും മുഖ്യമന്ത്രിയാകുകയെന്ന് ബിജെപി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സീറ്റ് നിലയിലെ ആർ ജെ ഡിക്കും ബിജെപിക്കും പിന്നിൽ മൂന്നാമതാണ് ജെഡിയുവിൻ്റെ സ്ഥാനം.
എൻഡിഎ 125 മണ്ഡലങ്ങൾ സ്വന്തമാക്കിയപ്പോൾ ആർജെഡിയും കോൺഗ്രസും അണിനിരന്ന മഹാസഖ്യം 110 സീറ്റുകളിലൊതുങ്ങി. ബിജെപി 74 ഇടത്ത് വിജയം ആഘോഷിച്ചപ്പോൾ ജെഡിയും 43ലേക്ക് ഒതുങ്ങി. മറുവശത്ത് ശക്തരായ ആർജെഡി 75ഉം, കോൺഗ്രസ് 19 ഉം സീറ്റുകളിൽ മാത്രമായി ഒതുങ്ങി. മറ്റ് വിജയങ്ങൾ ചെറുപാർട്ടികൾ പിടിച്ചെടുക്കുകയും ചെയ്‌തു. ഈ സാഹചര്യമണ് നിതീഷിന് വെല്ലുവിളിയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്