ആപ്പ്ജില്ല

കര്‍ണാടക നിയമസഭ: യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ചു

"പാര്‍ട്ടി എന്നെ തെരഞ്ഞെടുത്തു. ഞാന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് അദ്ദേഹം എന്നെ വിളിക്കും"

Samayam Malayalam 16 May 2018, 12:23 pm
ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ബി.എസ് യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായാണ് ഈ നീക്കം. ഗവര്‍ണറെ കണ്ട യെദ്യൂരപ്പ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു.
Samayam Malayalam യെദ്യൂരപ്പ
കർണാടകത്തിൽ മുഖ്യമന്ത്രിയാകുമെന്ന് യെദ്യൂരപ്പ


"പാര്‍ട്ടി എന്നെ തെരഞ്ഞെടുത്തു. ഞാന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് അദ്ദേഹം എന്നെ വിളിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ശരിയായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ കത്ത് നല്‍കുമ്പോള്‍ ഞാന്‍ അറിയിക്കാം" യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്‍ച്ച വൈകുന്നേരത്തിനുള്ളില്‍ മന്ത്രിസഭയുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനം അറിയിക്കും. മേയ് 17ന് സത്യപ്രതിജ്ഞ നടക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മെമ്മോറാണ്ടം നല്‍കി. നിയമ ഉപദേശം തേടിയശേഷം ഗവര്‍ണര്‍ പ്രതികരിക്കുമെന്നും യെദ്യൂരപ്പ വെളിപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്