ആപ്പ്ജില്ല

നടന്‍ ശരത് കുമാറിന്‍റെയും തമിഴ്‍നാട് മന്ത്രിയുടെയും വീട്ടില്‍ പരിശോധന

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി

TNN 7 Apr 2017, 10:33 am
ചെന്നൈ: തമിഴ്‍നാട് ആരോഗ്യവകുപ്പു മന്ത്രി സി വിജയഭാസ്‍കറിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പ് വെള്ളിയാഴ്‍ച പരിശോധന നടത്തി. ഏപ്രില്‍ 12 ന് നടക്കാനിരിക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ജനങ്ങള്‍ക്ക് വിജയഭാസ്‍കര്‍ പണം നല്‍കി എന്ന ആരോപണത്തിന് പിന്നാലെയാണ് പരിശോധന.
Samayam Malayalam i t officials raid premises of tn health minister vijayabaskar actor sarathkumar
നടന്‍ ശരത് കുമാറിന്‍റെയും തമിഴ്‍നാട് മന്ത്രിയുടെയും വീട്ടില്‍ പരിശോധന


നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി നേതാവുമായ ആര്‍ ശരത് കുമാര്‍, എഐഎഡിഎംകെ മുന്‍ എംഎല്‍എ ചിറ്റ്ലപക്കം രാജേന്ദ്രന്‍, എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ് ഗീതാല‍ക്ഷ്‍മി എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്. വ്യാഴാഴ്‍ച എഐഎഡിഎംകെ അമ്മ വിഭാഗം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനെ സന്ദര്‍ശിച്ച ശരത് കുമാര്‍ തെരഞ്ഞെടുപ്പിന് പിന്തുണ അറിയിച്ചിരുന്നു.

അടുത്ത കാലത്ത് തമിഴ്‍നാട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്‍ക്ക് വിധേയനായ ആദ്യ മന്ത്രിയാണ് വിജയഭാസ്‍കര്‍. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ നാല് പരാതികളാണ് ഇദ്ദേഹത്തിനെതിരെ ആദായ നികുതി വകുപ്പിന് ലഭിച്ചത്.

I-T officials raid premises of TN health minister Vijayabaskar, actor Sarathkumar

Income tax officials on Friday morning began searches on several premises belonging to Tamil Nadu health minister C Vijayabaskar and his relatives in Chennai and other districts in the wake of complaints that he was involved in cash distribution to voters

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്