ആപ്പ്ജില്ല

'സോറി, മാപ്പു പറയില്ല; പെരിയാറിനെ കുറിച്ചള്ള പ്രസ്താവനയില്‍ രജനീകാന്ത്

രജനീകാന്തിന്‍റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ തിങ്കളാഴ്ച അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിശദീകരണവുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Samayam Malayalam 21 Jan 2020, 12:56 pm
ചെന്നൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമി വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. പത്രവാര്‍ത്തകള്‍ അടിസ്ഥാനപ്പെടുത്തിയാണ് താന്‍ പ്രസ്താവനകള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam Rajinikanth


അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 പെരിയാര്‍ ഇ വി രാമസ്വാമി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. ഇതേതുടര്‍ന്ന്, അദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജനുവരി 14 ന് ചെന്നൈയില്‍ വച്ച് നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

തനിക്കെതിരെയുള്ള വിവാദങ്ങളില്‍ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്ന് രജനീകാന്ത് പറഞ്ഞു. ഇത് വെളിവാക്കുന്ന പത്ര കട്ടിങ്ങുകളും വാര്‍ത്തകളും സഹിതമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രജനീകാന്ത് എത്തിയത്.

ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) പെരിയാറെ അപമാനിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിനെതിരെ കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ ഡിവികെ പ്രവര്‍ത്തകര്‍ പരാതിയും നല്‍കി. മധുരയില്‍ തിങ്കളാഴ്ച രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. അദ്ദേഹം മാപ്പ് പറയണമെന്ന് കോലം കത്തിച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതിനു വിശദീകരണവുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്