ആപ്പ്ജില്ല

ചൈനയില്‍ 'കാറ്റ് ക്യു' വൈറസ് വ്യാപിക്കുന്നു; ഇന്ത്യയ്ക്കും ഭീഷണി, ലക്ഷണങ്ങള്‍ ഇവയാണ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.

Samayam Malayalam 29 Sept 2020, 9:37 am
കൊറോണവൈറസിനെതിരെ ലോകമെമ്പാടും പൊരുതുകയാണ്. കൊവിഡിനെ തുരത്താന്‍ ഇതുവരെ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിന്റെ പ്രഭവകേന്ദ്രം ചൈനയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ആ ചൈനയില്‍ നിന്ന് തന്നെ പുതിയൊരു വൈറസ് പരക്കുകയാണ്. എന്നാല്‍, ഈ വൈറസ് ഇന്ത്യയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. 'കാറ്റ് ക്യൂ (സിക്യു) എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
Samayam Malayalam icmr warns of cat que virus from china that could trigger disease in india these are the symptoms
ചൈനയില്‍ 'കാറ്റ് ക്യു' വൈറസ് വ്യാപിക്കുന്നു; ഇന്ത്യയ്ക്കും ഭീഷണി, ലക്ഷണങ്ങള്‍ ഇവയാണ്



​രണ്ട് പേര്‍ക്ക് കാറ്റ് ക്യൂ വൈറസ്

കാറ്റ് ക്യൂ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 883 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് സിക്യൂ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയ രണ്ട് പേരും കര്‍ണാടക സ്വദേശികളാണ്. ഇവര്‍ക്ക് എപ്പോഴാണ് വൈറസ് ബാധയേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2014 ലും 2017 ലും നടത്തിയ പരിശോധനകളിലാണ് വൈറസ് സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയത്.

​സിക്യു എന്നാല്‍ എന്ത്?

ആര്‍ത്രോപോഡ് ബോണ്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് കാറ്റ് ക്യൂ. ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന കാറ്റ് ക്യു മനുഷ്യര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മൈനകള്‍ക്ക് പുറമേ പന്നികളിലും ക്യൂലെക്‌സ് കൊതുകുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ വൈറസ് വ്യാപിച്ചിരിക്കുകയാണ്.

കൊതുകുകളില്‍ വൈറസിന് പരത്താനുള്ള ശേഷി കൂടുതല്‍

കൊതുകുകളിലും പന്നികളിലും കാറ്റ് ക്യൂ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരില്‍ ആശങ്ക ഉളവാക്കുന്നത്. കൊതുകുകളിലുള്ള വൈറസിന് പെറ്റുപെരുകാനുള്ള ശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വൈറസ് വ്യാപനം തടയുന്നതിനായി മോളിക്യുലര്‍ സൈറോളജിക്കല്‍ പരിശോധനയും വികസിപ്പിക്കുന്നുണ്ട്.

​ലക്ഷണങ്ങള്‍ എന്തെല്ലാം?

പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാറ്റ് ക്യൂ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതി ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്