ആപ്പ്ജില്ല

ഐസിഎസ്ഇ, ഐഎസ്സി։ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങള്‍ നാളെ

കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ ഈ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 30 വരെ നടത്താനിരുന്ന പരീക്ഷ നീട്ടി വച്ചിരുന്നു

Samayam Malayalam 9 Jul 2020, 8:36 pm
ന്യൂഡല്‍ഹി։ ഐസിഎസ്ഇ ഐഎസ്സി 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങള്‍ നാളെ വൈകിട്ട് പ്രഖ്യാപിക്കും. കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഇന്നാണ് പരീക്ഷ ഫലം സംബന്ധിച്ച് നോട്ടീസ് ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം ഉണ്ടാകുക. പരീക്ഷാഫലങ്ങള്‍ കൗണ്‍സിൽ വെബ്സൈറ്റിൽ ലഭ്യമാകും.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്-19; 133 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുട‍ർന്ന് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 30 വരെ നടത്താനിരുന്ന പരീക്ഷ നീട്ടി വച്ചിരുന്നു മാര്‍ച്ച് 19 മുതലുള്ള പരീക്ഷകളാണ് നീട്ടി വെച്ചത്. പിന്നീട് പരീക്ഷകള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചതായി ബോർഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Also Read : മൂന്ന് ദിവസത്തിനിടെ തലസ്ഥാനത്ത് 213 രോഗികള്‍; 190 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ വേണ്ടെന്നു വച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 12ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ എഴുതാൻ താത്പര്യമുള്ളവര്‍ക്ക് സാഹചര്യം മെച്ചപ്പെടുന്നതിനുള്ള അതിനുള്ള അവസരം നല്‍കുുമെന്നും വ്യക്തമാക്കുകയായിരുന്നു. അല്ലാത്തവരുടെ ഫലം കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ഫലത്തിന് അനുസരിച്ച് പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്