ആപ്പ്ജില്ല

എൻജിനീയറിങ് ഇഷ്ടമല്ല: ഐഐടി വിദ്യാർഥിനി ആത്മഹത്യ ചെയ്തു

വാതിൽ തുറന്നപ്പോൾ നാഗശ്രീ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടത്.

Samayam Malayalam 13 Sept 2018, 6:31 pm
ഗുവാഹത്തി: ഐഐടി വിദ്യാർഥിനി എൻജിനീയറിങ് പഠനം മടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ഗുവാഹത്തി ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിനി നാഗശ്രീ(18)യാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. കർണാടക സ്വദേശിയാണ് നാഗശ്രീ.കഴിഞ്ഞ ദിവസം റൂംമേറ്റ് ക്ലാസ് കഴിഞ്ഞെത്തിയപ്പോൾ മുറി ഉള്ളിൽ നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു.
Samayam Malayalam IIT girl suicide


നാഗശ്രീ ഫോണിലും മറുപടി നൽകാതിരുന്നതിനെ തുടർന്ന് സഹപാഠിയായ റൂംമേറ്റ് സുരക്ഷാ ജീവനക്കാരെ വിളിച്ചു വരുത്തി. വാതിൽ തുറന്നപ്പോൾ നാഗശ്രീ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാൻ തനിക്ക് കഴിയില്ലെന്നും എൻജിനീയറിങ് പഠിക്കാൻ ഇഷ്ടമല്ലെന്നും നാഗശ്രീ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.

പഠനം തുടരാനാകാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നാഗശ്രീ എഴുതി. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഒന്നര മാസം മുൻപാണ് നാഗശ്രീ ഐഐടിയിൽ ചേർന്നത്. നാഗേശ്രീക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഐഐടി വക്താവ് അറിയിച്ചു. കൗൺസിലർമാർ നൽകിയ എല്ലാ ക്ലാസുകളിലും നാഗശ്രീ പങ്കെടുത്തിരുന്നെന്നും വക്താവ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്