ആപ്പ്ജില്ല

അതിതീവ്രന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി; മഹാരാഷ്ട്ര തീരം ലക്ഷ്യമാക്കി നീങ്ങുന്നു

നിസര്‍ഗ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ മഹാരാഷ്ട്രയിൽ തീരം തൊടുന്ന സാഹചര്യത്തിൽ 120 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Samayam Malayalam 2 Jun 2020, 4:48 pm
അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാളെ വൈകിട്ടോടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
Samayam Malayalam നിസർഗ ചുഴലിക്കാറ്റ്
നിസർഗ ചുഴലിക്കാറ്റ്


Also Read: ഓൺലൈൻ ക്ലാസ് മുടങ്ങില്ല; വേണ്ടതെല്ലാം എത്തിക്കാമെന്ന് രാഹുൽ ഗാന്ധി

ഇന്ന് അർധരാത്രിയോടെ ചുഴലിക്കാറ്റ് ശക്തമാകും. മഹാരാഷ്ട്ര - തെക്കന്‍ ഗുജറാത്ത്‌ തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ നാളെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കു കയറും. റായ്‌ഗഡ്‌ ജില്ലയിലെ അലിബാഗിലൂടെയാവും കാറ്റ്‌ കരയിലേക്കു കയറുക.

മണിക്കൂറിൽ 120 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർഗയുടെ നിലവിലെ സ്ഥാനം. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിലെ തീവ്രന്യൂനമർദ്ദം നിസർഗ ചുഴക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി അതിതീവ്ര ജാഗ്രതാനിർദേശം നൽകി.

Also Read: അധ്യാപികമാരെ അവഹേളിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടാകും. ഇന്ന് നാല് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ മേഖലയിൽ കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നിസർഗയുടെ തീവ്രത വർധിച്ചതോടെ തീരമേഖലയിൽ കടലാക്രമണം ശക്തമായി തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്