ആപ്പ്ജില്ല

പെരിയാർ പ്രതിമയിൽ കാവി നിറം പൂശി; പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

കോയമ്പത്തൂരിലെ സുന്ദരാപുരത്ത് 1995ൽ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവും യുക്തിവാദിയുമായ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമയിലാണ് ഒരു സംഘമാളുകൾ കാവി നിറം പൂശിയത്

Samayam Malayalam 17 Jul 2020, 3:40 pm
സുന്ദരാപുരം: സാമൂഹിക പരിഷ്‌കർത്താവും യുക്തിവാദിയുമായ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമയിൽ കാവി നിറം പൂശി. കോയമ്പത്തൂരിലെ സുന്ദരാപുരത്ത് വെള്ളിയാഴ്‌ചയാണ് സംഭവം. 1995ൽ സ്ഥാപിച്ച പെരിയാറിൻ്റെ പൂർണകായ പ്രതിമയാണ് ആക്രമിക്കപ്പെട്ടത്.
Samayam Malayalam പെരിയാർ
പെരിയാർ


Also Read: രോഗവ്യാപനം അതിവേഗം; കൊവിഡ് വാക്‌സിനില്‍ കണ്ണും നട്ട് ഇന്ത്യ

സംഭവത്തിൽ പ്രതിഷേധവുമായി ഒത്തുകൂടിയ ആളുകൾ പ്രതിമ കഴുകി വൃത്തിയാക്കുകയും കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയത്.


പ്രതിമയിൽ കാവി നിറം പൂശിയ വാർത്ത പുറത്തുവന്നതോടെ ഡിഎംകെ, എംഡിഎംകെ വിസികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയിൽ ചായം പൂശാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ഡിഎംകെ നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറി വിഎസ് സുന്ദരവും ആവശ്യപ്പെട്ടു.

Also Read: കൊവിഡ് രോഗമുക്തി നേടിയാലും ദീര്‍ഘകാലം അലട്ടും ഈ രോഗങ്ങള്‍; രോഗികള്‍ വീണ്ടും ആശുപത്രികളിലേക്ക്

തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇപ്പോൾ നടന്നതെന്ന് ഡിഎംകെ എംഎല്‍എ എന്‍ കാര്‍ത്തിക് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സ്ഥാപിച്ചിരിക്കുന്ന പെരിയാറിൻ്റെ പ്രതികൾ തകർക്കുമെന്ന് തമിഴ്‌നാട് യുവമോർച്ച നേതാവ് എസ് ജി സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന പെരിയാറിൻ്റെ പ്രതികൾ തകർക്കപ്പെടുകയും ചെയ്‌തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്