ആപ്പ്ജില്ല

ആശിഷ് ഖേതനെതിരെ അമൃത്സര്‍ പോലീസ് കേസെടുത്തു

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേരിടുന്ന രണ്ടാമത്തെ പോലീസ് കേസാണ് ഇത്

TNN 6 Jul 2016, 4:54 pm
അമൃത്സര്‍: ആം ആദ്മി പാര്‍ട്ടി വക്താവ് ആശിഷ് ഖേതനെതിരെ മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിന് അമൃത്സര്‍ പോലീസ് കേസെടുത്തു. സെക്ഷന്‍ 295-എ പ്രകാരം സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖേതന്‍, തന്‍റെ പാര്‍ട്ടിയുടെ പ്രകടനപത്രിക ഗുരു ഗ്രന്ഥസാഹിബിനോട് ഉപമിച്ചതാണ് കേസ്.
Samayam Malayalam in punjab aaps khetan booked for allegedly hurting religious sentiments
ആശിഷ് ഖേതനെതിരെ അമൃത്സര്‍ പോലീസ് കേസെടുത്തു


2017 തെരഞ്ഞെടുപ്പോടെ തങ്ങളുടെ പാര്‍ട്ടി അടിത്തറ ന്യൂഡല്‍ഹി വിട്ട് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഇതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഭരണപക്ഷത്തുള്ള ശിരോമണി അകാളി ദള്‍ ഖേതന്‍റെ പ്രസ്താവന ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. അഖിലേന്ത്യ സിഖ് സ്റ്റുഡന്‍റ്സ് ഫെഡറേഷനാണ് ഈ വിഷയത്തില്‍ ഖേതനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. പരാതി സ്വീകരിച്ചതായി പഞ്ചാബ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരവ് ഗര്‍ഗ്ഗ് പറഞ്ഞു.



മൂന്നു വര്‍ഷം വരെ തടവോ പിഴയൊ ആണ് ഖേതന് ലഭിക്കാവുന്ന ശിക്ഷ. ഖേതനെതിരെയുള്ള പരാതി അന്വേഷിച്ച ശേഷമെ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് ഗര്‍ഗ്ഗ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താന്‍ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ഖേതന്‍, സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നവും സുവര്‍ണക്ഷേത്രത്തിന്‍റെ ചിത്രവും അടങ്ങുന്ന പ്രകടന പത്രികയുടെ മുഖ ചിത്രം വൈകാതെ മാറ്റുമെന്നും ഖേതന്‍ ഉറപ്പു പറഞ്ഞു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേരിടുന്ന രണ്ടാമത്തെ പോലീസ് കേസാണ് ഇത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്