ആപ്പ്ജില്ല

40 വർഷത്തോളമായി യുപിയിലെ മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കുന്നത് പൊതു ഖജനാവിൽനിന്ന്

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 86 ലക്ഷം രൂപയാണ് മുഖ്യ മന്ത്രിയുടേയും മന്ത്രിമാരുടേയും ആദായ നികുതി നൽകുന്നതിനായി പൊതു ഖജനാവിൽനിന്നും ഉപയോഗിച്ചത്.

Samayam Malayalam 13 Sept 2019, 10:55 pm
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുഖ്യന്ത്രിമാരുടേയും മന്ത്രിമാരുടേയും ആദായ നികുതി നൽകുന്നത് പൊതു ഖജനാവിലെ പണം ഉപയോഗിച്ച്. 1981ൽ സംസ്ഥാനത്ത് പാസാക്കിയ ഉത്തർപ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവൻസസ് ആൻഡ് മിസിലിനിയർ ആക്ടിന്റെ ആനുകൂല്യത്തിലാണ് കഴിഞ്ഞ 38 വർഷമായി ആദായ നികുതി നൽകാൻ മന്ത്രിമാർ പൊതു ഖജനാവിലെ പണം ചെലവഴിക്കുന്നത്.
Samayam Malayalam up


സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ; തീരുമാനം ഉടൻ അറിയിക്കണം: സുപ്രീം കോടതി

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം മന്ത്രിമാരുടെ ആദായ നികുതി നൽകുന്നതിനായി 86 ലക്ഷം രൂപ ചെലവഴിച്ചു. വി പി സിങ് മുഖ്യമന്ത്രായിയിരുന്ന കാലത്താണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അന്നത്തെ മന്ത്രിമാരുടെ ജീവിത സാഹചര്യം മോശമായതിനാൽ ആദായ നികുതി അവർക്ക് അധിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം കൊണ്ടുവന്നത്.

കാശ്മീർ വിഷയത്തിൽ പാകിസ്താനു തിരിച്ചടി; കേസ് അന്താരാഷ്ട്ര കോടതിയിൽ നിലനിൽക്കില്ല

എന്നാൽ വി പി സിങ്ങിന് ശേഷം മുഖ്യമന്ത്രിമാർ മാറിമാറി വന്നു. മന്ത്രിമാരുടെ സാഹചര്യങ്ങളും മാറി. എൻ ഡി തിവാരി, മൂലായം സിങ് യാദവ്, മായാവതി, അഖിലേഷ് യാദവ്, കല്യാൺ സിങ്, രാജ്നാഥ് സിങ് (ബിജെപി), നരേൻ ദത്ത് തിവാരി (കോൺഗ്രസ്) അടക്കമുള്ളവർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. നിലവിൽ ബിജെപിയുടെ യോഗി ആഥിത്യനാഥുമാണ് സംസ്ഥാനം ഭരിക്കുന്നത്. ഇവരും ഇവർക്കു കീഴിലുള്ള മന്ത്രിമാരും ആദായ നികുതി നൽകിയത് പൊതു ഖജനാവിൽനിന്നാണ്.

പാലായിൽ ശബരിമല ചർച്ചയാകില്ല; എൻഎസ്എസുമായി ശത്രുതയില്ല: കോടിയേരി

വിഷയം ചർച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശർമ്മ പറഞ്ഞു. 1981ൽ പാസാക്കിയ നിയമത്തിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്