ആപ്പ്ജില്ല

ഭാവനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യമില്ല; കളിമണ്ണില്‍ തീര്‍ത്ത കാരം ബോര്‍ഡില്‍ കളിച്ച് കുട്ടികള്‍

കാരം ബോര്‍ഡിന്‍റെ നാല് ഭാഗങ്ങളിലും ദ്വാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കാരം ഡിസ്‌ക്കുകള്‍ക്കായി കുപ്പിയുടെ മൂടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 8000 ലൈക്കുകള്‍ നിരവധി കമന്റുകളും ട്വീറ്റിനു ലഭിച്ചിട്ടുണ്ട്.

Samayam Malayalam 11 Oct 2019, 4:33 pm
കളിമണ്ണില്‍ തീര്‍ത്ത കാരം ബോര്‍ഡില്‍ കളിച്ച് കുട്ടികള്‍. ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യമില്ല എന്ന തലക്കെട്ടോടു കൂടിയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam New Project - 2019-10-11T163314.093



അഞ്ചു കുട്ടികള്‍ കാരം ബോര്‍ഡില്‍ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിനു ഒരു പ്രത്യേകത ഉണ്ട്. കളിമണ്ണില്‍ തീര്‍ത്ത ഒരു കാരം ബോര്‍ഡില്‍ ആണ് കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. നാല് ഭാഗങ്ങളിലും ദ്വാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കാരം ഡിസ്‌ക്കുകള്‍ക്കായി കുപ്പിയുടെ മൂടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 8000 ലൈക്കുകള്‍ നിരവധി കമന്റുകളും ട്വീറ്റിനു ലഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്