ആപ്പ്ജില്ല

ചൈനയുടെ നീക്കത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് നിര്‍മ്മല സീതാരാമന്‍

ഏത് സാഹചര്യവും നേരിടാന്‍ സൈന്യത്തെ സജ്ജമാക്കുന്നതില്‍ അലംഭാവം വന്നിട്ടില്ല.

Samayam Malayalam 26 Mar 2018, 11:55 am
ഡെഹ്റാഡൂണ്‍: ചൈനയുടെ ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മസ സീതാരാമന്‍. എന്തു വില നല്‍കിയും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കും. ദോക്ലാമിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തുന്ന കടന്നുകയറ്റശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
Samayam Malayalam nirmala-20171117011916-20180122110747-1170x645


നമ്മുടെ സൈന്യത്തിന്റെ ഒരുക്കങ്ങളെപ്പറ്റി പൊതുജനത്തിന് സംശയങ്ങളുണ്ടെന്ന് എനിക്കറിയാം. അങ്ങനെയുള്ള ആശങ്കകള്‍ വേണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യത്തെ സജ്ജമാക്കുന്നതില്‍ അലംഭാവം വന്നിട്ടില്ല.

കര, നാവിക, വ്യോമ സേനകളുടെ തലവന്മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്