ആപ്പ്ജില്ല

ഇന്ത്യ പത്താമത്, 7,000 ത്തിനടുത്ത് കൊവിഡ് രോഗികളുമായി നാലാം ദിനം

രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോള്‍ കൊവിഡ് കേസുകളുടെ കുതിപ്പ് ആശങ്ക സൃഷ്ടിക്കുകയാണ്.

Samayam Malayalam 25 May 2020, 10:55 am
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6977 കൊവിഡ് കേസുകളാണ്. ഈ സമയപരിധിയ്ക്കുള്ളില്‍ 154 മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഏഴായിരത്തോട് അടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോള്‍ കൊവിഡ് കേസുകളുടെ കുതിപ്പ് ആശങ്ക സൃഷ്ടിക്കുകയാണ്. ഇത് വരെയുള്ള പ്രതിദിന വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
Samayam Malayalam india among 10 worst virus hit nations in world with nearly 7000 new cases continues in 4th day
ഇന്ത്യ പത്താമത്, 7,000 ത്തിനടുത്ത് കൊവിഡ് രോഗികളുമായി നാലാം ദിനം


​24 മണിക്കൂറിനിടയില്‍ 6977 കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6977 കൊവിഡ് കേസുകള്‍. ഈ സമയപരിധിയില്‍ 154 പേരാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Twitter-ANI

​കൊവിഡ് കേസുകളില്‍ പത്താംസ്ഥാനത്ത് ഇന്ത്യ

ആഗോളതലത്തില്‍ കൊവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്ത് ഇന്ത്യ. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരം കടന്നു.

​രോഗവ്യാപനം ആശങ്ക ജനിപ്പിക്കുന്നത്

രാജ്യത്ത് ക്രമാതീതമായി കൊവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേ ഉള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. തമിഴ്‌നാട്ടിലും രോഗവ്യാപനം തുടരുകയാണ്. 16,277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Poll-രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് തിരിച്ചടിയാകുമോ

​ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷം കടന്നു. ഇതുവരെ 5,500,679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. 346,721 ആണ് മരണസംഖ്യ. ഇതുവരെ 2,302,070 പേരാണ് രോഗമുക്തരായത്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 1,686,436 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. മരണനിരക്കില്‍ ബ്രസീല്‍ മുന്നിലാണ്. റഷ്യയും സ്‌പെയിനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്