ആപ്പ്ജില്ല

കൊവിഡ് വാക്സിൻ: വ്യാപാര നിയമങ്ങൾ ഒഴിവാക്കുക; ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യയുടെ കത്ത്

എല്ലാ രാജ്യങ്ങൾക്കും ലഭ്യമാകുന്ന വിധത്തിൽ വാക്സിൻ വിതരണം ചെയ്യപ്പെടുമോ എന്ന ആശങ്കയാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

Samayam Malayalam 4 Oct 2020, 9:58 pm
വിയന്ന: കൊവിഡ് വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ബൗധിക സ്വത്തവകാശ നിയമം എടുത്തു കളയണമെന്ന് ലോക വ്യാപാര സംഘടനയ്ക്ക് (ഡബ്യുടിഒ) ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും കത്ത്. വാക്സിനുകളുടെ നി‍‍‍ര്‍മ്മാണവും ഇറക്കുമതിയും ഉറപ്പാക്കുന്നതിന് ഒക്ടോബ‍ര്‍ രണ്ടിനാണ് കത്തയച്ചിരിക്കുന്നത്.
Samayam Malayalam covid
പ്രതീകാത്മക ചിത്രം


പേറ്റന്റ്, ട്രേഡ്മാ‍ര്‍ക്കുകൾ, കോപ്പി റൈറ്റ് എന്നിവയെ നിയന്ത്രിക്കുന്ന വ്യാപാരവുമായി ബന്ധപ്പെട്ട ബൗധിക സ്വത്തവകാശ നിയമത്തിലെ ഭാഗങ്ങൾ എടുത്തു കളയണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: മഹാരാഷ്ട്രയിൽ ഇന്ന് 13,702 പേർക്ക് കൊവിഡ്; കർണ്ണാടകയിൽ 10,145 രോഗികൾ

നിലവിൽ വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്സിന്റെ നി‍ര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവ‍ര്‍ത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങൾക്കും ലഭ്യമാകുന്ന വിധത്തിൽ മിതമായ നിരക്കിൽ വാക്സിൻ വിതരണം ചെയ്യപ്പെടുമോ എന്ന ആശങ്കയാണ് ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചിരിക്കുന്നത്.

വികസ്വര രാജ്യങ്ങളെ കൊവിഡ് മോശമായ വിധത്തിൽ ബാധിച്ചിട്ടുണ്ട്. പേറ്റന്റ് ഉൾപ്പെടെയുള്ള ബൗധിക സ്വത്തവകാശങ്ങൾ മരുന്ന് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കും. ഇവ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ലോക വ്യാപാര സംഘടനയുടെ ജനറൽ കൗൺസിലറോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്