ആപ്പ്ജില്ല

ചൈനയ്‌ക്കും പാകിസ്ഥാനും മുന്നറിയിപ്പ്; കൂടുതൽ കരുത്തോടെ ഇന്ത്യ, അമേരിക്കയുമായി BECA കരാര്‍ ഒപ്പുവച്ചു

ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ - ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബിഇസിഎ കരാറിൻ്റെ പരിധിയിൽ വരുകയെന്നാണ് റിപ്പോർട്ട്

Samayam Malayalam 27 Oct 2020, 5:08 pm
ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകൾ ശക്തിപ്പെടുത്തന്നതിനുള്ള ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെൻ്റ്(ബിഇസിഎ) കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ - ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബിഇസിഎ പരിധിയിലെത്തുക.
Samayam Malayalam രാജ്‌നാഥ് സിങും അമേരിക്കൻ പ്രതിനിധികളും. Photo: Twitter/ @rajnathsingh
രാജ്‌നാഥ് സിങും അമേരിക്കൻ പ്രതിനിധികളും. Photo: Twitter/ @rajnathsingh


Also Read: ആൻ്റിബോഡി ഇല്ലാതാകുന്നത് എങ്ങനെ? എത്രകാലം നിലനിൽക്കും, പഠനവുമായി യുകെ ഗവേഷകർ

ഇന്ത്യ - അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. നിർണായക നീക്കമെന്നാണ് ബിഇസിഎ കരാറിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ഇന്ത്യ - പസഫിക് മേഖലയിൽ സമാധാനത്തിനും സുരക്ഷയ്‌ക്കും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും സൈനിക സഹകരണവും മികച്ച രീതിയിലാണ് മുന്നേറുന്നത്. പ്രതിരോധ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കെണ്ടതിൻ്റെ ആവശ്യകത രാജ്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


സൈനിക ലോജിസ്‌റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്‌തമാക്കുന്നതിനും ഇന്ത്യയും - അമേരിക്കയും ധാരണയായിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോം പിയോ, പ്രതിരോധ സെക്രട്ടറി മാർക് എസ്‌പർ എന്നിവരാണ് ഡൽഹിയിൽ നടന്ന സുപ്രധാന ചർച്ചയിൽ പങ്കെടുത്തത്.

Also Read: 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്; അത്താവാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൈനയെ പോംപിയോ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു. ചൈനീസ് സർക്കാർ ഉയർത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സൈബർ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇരു നാവികസേനകളും സംയുക്തമായി അഭ്യാസം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്