ആപ്പ്ജില്ല

എന്തിനും തയ്യാറെടുത്ത് ചൈന; കൂടുതൽ സൈനികരും വാഹനങ്ങളും അതിർത്തിയിൽ; നിലപാട് വ്യക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ത്യ - ചൈന ബന്ധം താറുമാറായതിന് പിന്നാലെ അതിർത്തിയിൽ സംഘർഷ സാധ്യത തുടരുകയാണ്. ചൈന നടത്തുന്ന സൈനിക വിന്യാസങ്ങളും നീക്കങ്ങളുമാണ് ആശങ്കയുണ്ടാക്കുന്നത്. ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ ഇന്ത്യ വീക്ഷിക്കുകയാണ്

Samayam Malayalam 10 Sept 2020, 4:07 pm
ന്യൂഡൽഹി: അതിർത്തിയിൽ പ്രശ്‌നങ്ങൾ ഗുരുതരമായി തുടരുന്നതിനിടെ പ്രകോപനവുമായി ചൈന. ചുഷുൽ മേഖലയിലടക്കം ചൈന കൂടുതൽ സൈനികരെ എത്തിച്ചുവെന്നാണ് റിപ്പോർട്ട്. ചുഷുൽ മേഖലയിൽ മാത്രം 500 സൈനികരെ വിന്യസിച്ചു.
Samayam Malayalam india china border dispute latest updates in line of actual control at eastern ladakh
എന്തിനും തയ്യാറെടുത്ത് ചൈന; കൂടുതൽ സൈനികരും വാഹനങ്ങളും അതിർത്തിയിൽ; നിലപാട് വ്യക്തമാക്കാനൊരുങ്ങി ഇന്ത്യ


Also Read: കുട്ടനാട്ടിൽ തുഷാറിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; സെൻകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ട്

കൂടുതൽ സൈനികരെ എത്തിച്ചതിന് പിന്നാലെ സാധനസാമഗ്രികളുമായി കൂടുതൽ വാഹനങ്ങൾ അതിർത്തികളിലേക്ക് എത്തുന്നുന്നത് തുടരുകയാണ്. ഫിംഗർ നാലിൽ പുതിയ സൈനിക കേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്‌ച രാത്രിമുതൽ ഫിംഗർ മൂന്നിലെ പൊതുപ്രദേശങ്ങളിൽ കടന്നുകയറാൻ ശ്രമം ആരംഭിച്ചിരുന്നു. ഇത് കൂടാതെ ഫിംഗർ അഞ്ചിനും എട്ടിനും ഇടയിൽ കൂടുതൽ സൈനികരെ വിന്യസിക്കുകയും ടെൻ്റുകൾ സ്ഥാപിക്കുകയും ചെയ്‌തു.

ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ ഇന്ത്യ വീക്ഷിക്കുകയാണ്. മേഖലയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിച്ചു തുടങ്ങി. ജാഗ്രത പുലർത്തണമെന്ന് സൈനികർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ വ്യോമപ്രകടനം നടത്തിയിരുന്നു.

Also Read: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 95,000ത്തിലധികം കൊവിഡ് കേസുകള്‍; 1,172 മരണം

അതിർത്തിയിൽ സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഇന്ന് മോസ്‌കോയിൽ നടക്കും. അതിർത്തിയിൽ നിന്ന് പൂർണമായി പിന്മാറാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ ഇന്ത്യ വീണ്ടും വ്യക്തമാക്കും. അതിർത്തിയിൽ നിന്ന് പിന്മാറാനുള്ള സമയക്രമവും മറ്റ് നിർദേശങ്ങളും ഇന്ത്യ മുന്നോട്ട് വെക്കും. പാംഗോങ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണമെന്നാകും ചൈന ആവശ്യപ്പെടുക. വിദേശകാര്യ മന്ത്രി എൻ ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും റഷ്യ നൽകിയ ഉച്ചവിരുന്നിൽ ഇന്നലെ പങ്കെടുത്തിരുന്നു. ഗോഡ് പാവോ മലനിരകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും വെടിയുതിർത്തതായും ചൈന ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്