ആപ്പ്ജില്ല

ആദ്യ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഇന്ത്യ

ആദ്യ ബാച്ച് ഹെലികോപ്റ്ററുകൾ ജൂലൈയോടെ ഇന്ത്യയിൽ എത്തുമെന്നതിനാൽ അലബാമയിൽ ഇവ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇന്ത്യൻ പൈലറ്റുമാർക്ക് നൽകി വരികയാണ്. അമേരിക്കൻ സൈനിക കേന്ദ്രമായ ഫോർട്ട് റക്കറിൽ അമേരിക്കൻ വ്യോമസേനയാണ് പരിശീലനം നൽകുന്നത്.

Samayam Malayalam 13 May 2019, 12:51 pm
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ആദ്യ അപ്പാച്ചെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്റർ സ്വന്തമാക്കി. എഎച്ച്64 ഇഐ എന്ന ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യൻ സൈന്യം സ്വന്തമാക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് ഇത്തരത്തിലുള്ള 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ലഭിക്കും.
Samayam Malayalam Appache.


ആരിസോണയിലെ മീസയിലുള്ള ബോയിങ് നിർമാണ കേന്ദ്രത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശന സമയത്ത് 13,952 കോടിയുടെ കരാർ അപ്പച്ചെയുമായി ഒപ്പു വെച്ചിരുന്നു.

ആദ്യ ബാച്ച് ഹെലികോപ്റ്ററുകൾ ജൂലൈയോടെ ഇന്ത്യയിൽ എത്തുമെന്നതിനാൽ അലബാമയിൽ ഇവ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇന്ത്യൻ പൈലറ്റുമാർക്ക് നൽകി വരികയാണ്. അമേരിക്കൻ സൈനിക കേന്ദ്രമായ ഫോർട്ട് റക്കറിൽ അമേരിക്കൻ വ്യോമസേനയാണ് പരിശീലനം നൽകുന്നത്. എയർ ടു എയർ ആക്രമണത്തിന് ഉപയോഗപ്രദമാണ് ഈ ഹെലികോപ്റ്ററുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്