ആപ്പ്ജില്ല

കൊവിഡ്-19: എൻപിആർ, സെൻസസ് വിവരശേഖരണം നിർത്തിവെച്ചു

2021 സെൻസസിന്‍റെ ഒന്നാംഘട്ട പ്രവർത്തനമായ വീട് കയറിയുള്ള വിവരശേഖരണവും എൻപിആർ അപ്ഡേഷനുമാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരിക്കുന്നത്. എത്രനാളത്തേക്കാണ് നിർത്തിവെച്ചതെന്ന് വ്യക്തമല്ല.

Samayam Malayalam 25 Mar 2020, 4:56 pm
ന്യൂഡൽഹി: കൊവിഡ്-19 ഭീതിപടർത്തുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 2021 സെൻസസിന്‍റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എൻപിആർ വിവരശേഖരണവും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പ്രവർത്തനങ്ങൾ നിർത്തിയത്. സെൻസസ് ഇന്ത്യ 2021 ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam covid




കൊവിഡ്-19 സമൂഹവ്യാപനം തടയാൻ കർശന നടപടികളാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥനങ്ങളും സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സെൻസസ് പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞതിനുശേഷമാകും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വരിക.

Also Read: LIVE: തമിഴ്‍നാട്ടിലും കൊവിഡ് മരണം; ഇന്ത്യയില്‍ മരണസംഖ്യ 10


രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ ദിവസവും വർധിക്കുകയാണ്. വൈറസ് ബാധമൂലം 10 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 500 കടന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കർഫ്യൂവിന് സമാനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകമെമ്പാടുമായി 427,507 പേരിലാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 19,062 ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. 106,427 ആളുകളുടെ രോഗം ഭേദമായപ്പോൾ 302,018 ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്. 6,800 ൽ അധികം മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിലാണ് കൊറോണ വൈറസ് വ്യാപക നാശം വിതച്ചത്. ഇവിടെ 69,176 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ 81,218 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 3200 ൽ അധിം ആളുകളാണ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്