ആപ്പ്ജില്ല

ഇന്നും 1.61 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 879 മരണം

കേരളത്തിൽ ഇന്നലെ 5692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്ന് 1,61,700 അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയും ഉയരുകയാണ്

Samayam Malayalam 13 Apr 2021, 10:22 am
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിലെ വർധനവ് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam india reports 161736 new covid 19 cases and 879 deaths in the last 24 hours
ഇന്നും 1.61 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 879 മരണം



​24 മണിക്കൂറിനിടെ 1,61,736 കൊവിഡ് കേസുകൾ



രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി ഉയർന്നിരിക്കുകയാണ്. 12,64,698 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,22,53,697 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 97,168 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10,85,33,085 ആയി.

​​​​കൊവിഡ് മരണങ്ങൾ 1,71,058

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 879 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,71,058 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

കൊവിഡ് കണക്ക്

​രാജ്യത്ത് കൊവിഡ് പരിശോധന 25,92,07,108



രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,00,122 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിരുടെ എണ്ണത്തിൽ കുറവാണ് ഉണ്ടായത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 25,92,07,108 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

കൊവിഡ് പരിശോധന

​​കേരളത്തിലും രോഗബാധ ഉയരുന്നു

കേരളത്തിലും പ്രതിദിന രോഗബാധ ഉയരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 5692 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 2474 പേര്‍ രോഗമുക്തി നേടി. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ ആകെ 403 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

അയ്യപ്പ ദർശന സായൂജ്യത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്