India Reports 43509 Covid 19 Cases And 38465 Recoveries In The Last 24 Hours
രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ; 24 മണിക്കൂറിനിടെ 43,509 കൊവിഡ് കേസുകൾ
കേരളത്തിൽ 22,056 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 131 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Samayam Malayalam27 Aug 2021, 6:45 am
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെയും 43,000ത്തിലേറെ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയോളവും കേരളത്തിലാണെന്നത് ആശങ്കയാകുന്നുമുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.
കൊവിഡ് കണക്ക്
രാജ്യത്ത് കൊവിഡ് പരിശോധന 46,26,29,773
രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,28,795 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 46,26,29,773 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.