രാജ്യത്തിന് ആശ്വാസത്തിൻ്റെ കണക്കുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,26,03,188 കോടി ആയി ഉയർന്നു.
രോഗമുക്തിയിൽ വർധന
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,18,21,428 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,44,899 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,48,439 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 61,22,08,542 ആയി ഉയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.