ആപ്പ്ജില്ല

ഇന്ത്യയിൽ 30 ലക്ഷം കടന്ന് രോഗികള്‍։ 24 മണിക്കൂറിനിടെ 69,239 കേസുകള്‍

ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 30,44,941ൽ എത്തി. 912 മരണവും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു.

Samayam Malayalam 23 Aug 2020, 10:15 am
ന്യൂഡൽഹി։ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 69,239 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ 30 ലക്ഷം കൊവിഡ് രോഗികള്‍ കഴിഞ്ഞു. 912 മരണവും ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Samayam Malayalam 30 ലക്ഷം കൊവിഡ് ബാധിതർ
30 ലക്ഷം കൊവിഡ് ബാധിതർ


Also Read : 'കോണ്‍ഗ്രസിൽ അടിമുടി മാറ്റം വേണം'; ആവശ്യമുന്നയിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു

ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 30,44,941ൽ എത്തി. ഇതിൽ 7,07,668 സജ്ജീവ രോഗികളാണുള്ളത്. 22,80,567 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 56,706 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ കൊവിഡ് പരിശോധനയുടെ എണ്ണത്തിലും നിര്‍ണ്ണായകമായ ചുവട് വയ്പ്പാണ് നടത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ എട്ട് ലക്ഷത്തിലധികം ആളുകളുടെ കൊവിഡ് പരിശോധനയാണ് നടത്തിയിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതിന് പുറമെ, ഓഗസ്റ്റ് മാസത്തില്‍ 22 ദിവസത്തിനുള്ളില്‍ രാജ്യത്ത് 3,52,92,220 പേര്‍ക്ക് സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

Also Read : ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മോസ്ഖ് ആക്കാൻ ഒരുങ്ങി തുർക്കി

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇന്നും കൊവിഡ് കേസുകളിൽ വൻ വർധനവ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള പുതിയ കണക്കുകളും രാജ്യത്തിന് ആശങ്കയേകുന്നതാണ്. ശനിയാഴ്ച 14,492 കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ 10,276 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്