ആപ്പ്ജില്ല

ആശങ്ക ഉയരുന്നു; രാജ്യത്തെ പ്രതിദിന കൊവിഡ്ബാധ 83,000 ത്തിലധികം; മരണസംഖ്യ വീണ്ടും ആയിരത്തിലധികം

രാജ്യത്ത് ഇതുവരെ 67,376 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 17000 ത്തിലധികം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, പരിശോധനായുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

Samayam Malayalam 3 Sept 2020, 10:18 am
ന്യൂഡല്‍ഹി։ രാജ്യത്ത് കൊവിഡ് രോഗബാധ വീണ്ടും ആശങ്ക ഉയര്‍ത്തുക്ക രീതിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതിനൊപ്പം രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്നുള്ള മരണനിരക്ക് വീണ്ടും ആയിരത്തിന് മുകളില്‍ എത്തിയതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സമയത്തിനുള്ളില്‍ 1,043 പേര്‍ക്ക് മരണവും ഉണ്ടായിട്ടുണ്ട്. 67,376 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam coronavirus
പ്രതീകാത്മക ചിത്രം


Also Read : എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറാം, ഇറങ്ങാം; പുതിയ തീരുമാനങ്ങളുമായി കെഎസ്ആർടിസി

ഇതോടെ ആകെ കൊവിഡ് രോഗബാധ 38,53,407 ആയി ഉയര്‍ന്നു. രാജ്യത്തുള്ള സജീവ രോഗബാധിതരുടെ എണ്ണം 8,15,538 ആയി ഉയര്‍ന്നു. 29,70,493 ആളുകള്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് സൂചിപ്പിക്കുന്നു.

രാജ്യത്ത് സെപ്റ്റംബര്‍ രണ്ടിന് 11 ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയിരിക്കുന്നത്. 11,72,179 സാമ്പിളുകളാണ് പരിശോധനകളാണ് ബുധനാഴ്ച നടത്തിയിരിക്കുന്നത്. ഇതോടെ, ഇന്ത്യയിൽ നടത്തിയ പരിശോധന 4,55,09,380 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത് എന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,433 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഈ സമയത്തിനുള്ളില്‍ 292 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതുവരെ 25,195 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്‌ടമായത്. 13,959 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു. 2,01,703 സജീവ കേസുകളാണ് നിലവിലുള്ളത്. 5,98,496 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ആന്ധ്രാ പ്രദേശിലും കര്‍ണാടകത്തിലും കൊവിഡ് കേസുകള്‍ പ്രതിദിനം ഉയര്‍ന്ന് വരികയാണ്. കർണാടകയിൽ ഇന്നലെ മാത്രം 9,860 കൊവിഡ് മരണങ്ങളും 113 മരണവും സ്ഥിരീകരിച്ചു. ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 10,392 പുതിയ കൊവിഡ് കേസുകളും 72 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്