ആപ്പ്ജില്ല

ഇന്ത്യ പാകിസ്ഥാനോട് യുദ്ധഭീഷണി മുഴക്കുന്നു: നാസർ ഖാൻ ജാന്‍ജുവ

ആണവ യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ

TNN 19 Dec 2017, 11:18 am
ന്യൂഡൽഹി: ആണവ യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് സ്ഥിരാതിയുണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും പാക് സുരക്ഷ ഉപദേഷ്‌ടാവ് നാസർ ഖാൻ ജാന്‍ജുവ. പാകിസ്ഥാനെതിരെ ഇന്ത്യ ഒത്തുകളിക്കുന്നതായും ജാന്‍ജുവ കുറ്റപ്പെടുത്തി. ചൈന-പാക് സാമ്പത്തിക ഇടനാഴിക്കെതിരെ അമേരിക്കയും ഇന്ത്യയും ഗൂഢാലോചന നടത്തുന്നുണ്ടെന്നും ജാന്‍ജുവ വ്യക്തമാക്കി.
Samayam Malayalam india threatens pakistan says nasar khanjannua
ഇന്ത്യ പാകിസ്ഥാനോട് യുദ്ധഭീഷണി മുഴക്കുന്നു: നാസർ ഖാൻ ജാന്‍ജുവ


ചൈനയുടെ സ്വാധീനം ദക്ഷിണേഷ്യയിൽ ഇല്ലാതാക്കാനാണ് അമേരിക്കയും ഇന്ത്യയും ഒന്നിച്ച് പ്രവർത്തിക്കുന്നത്. ആയുധങ്ങൾ ഒരുക്കിവെച്ച് ഇന്ത്യ യുദ്ധം നടത്തുമെന്ന് പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയാണെന്നും ഒരു സെമിനാറിൽ സംസാരിച്ച ജാന്‍ജുവ ആരോപിച്ചു. കശ്‌മീർ വിഷയത്തിൽ പാക് അഭിപ്രായത്തേക്കാളും ഇന്ത്യയുടെ താത്‍പര്യത്തിന്നാണ് അമേരിക്ക മുൻഗണന നൽകുന്നതെന്നുമാണ് ജാന്‍ജുവയുടെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്