ആപ്പ്ജില്ല

48 വര്‍ഷം രാജ്യം ഭരിച്ചത് ഒരു കുടുംബമെന്ന് മോദി

എൻഡിഎ ഭരണത്തെ കോൺഗ്രസ് കാലവുമായി ബുദ്ധിജീവികള്‍ ഒത്തുനോക്കണമെന്ന് പ്രധാനമന്ത്രി

TNN 25 Feb 2018, 7:57 pm
പുതുച്ചേരി: നാലുപതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നുവെന്നും 48 വര്‍ഷത്തെ കുടുംബവാഴ്ചക്കാലവും 48 മാസത്തെ എൻഡിഎ ഭരണവും തമ്മിൽ താരതമ്യം ചെയ്തുനോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
Samayam Malayalam india was being ruled by a family for 48 years says modi
48 വര്‍ഷം രാജ്യം ഭരിച്ചത് ഒരു കുടുംബമെന്ന് മോദി


പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു കോൺഗ്രസ് ഭരണകാലത്തെ മോദി നിശിതമായി വിമര്‍ശിച്ചത്. മെയ് മാസത്തിൽ എൻഡിഎ സര്‍ക്കാര്‍ 48 മാസം തികയ്ക്കുമ്പോള്‍ രാജ്യം കൈവരിച്ച നേട്ടത്തെ കോൺഗ്രസ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനവുമായി രാജ്യത്തെ ബുദ്ധിജീവികള്‍ താരതമ്യം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയ്ക്ക് അടിസ്ഥാനസൗകര്യരംഗത്ത് വികസനമുണ്ടാകാതിരുന്നത് ഇവിടുത്തെ കോൺഗ്രസ് ഭരണം മൂലമാണെന്ന് മോദി കുറ്റപ്പെടുത്തി. പുതുച്ചേരി ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം നേടുമെന്നും മോദി അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്