ആപ്പ്ജില്ല

മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു

വിജയ് മല്ല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെ‌ട്ടു

TNN 28 Apr 2016, 9:52 pm
Samayam Malayalam india writes to uk seeks vijay mallyas deportation
മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു
ന്യൂഡൽഹി: വിജയ് മല്ല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെ‌ട്ടു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ കത്തയച്ചു. ബ്രിട്ടനിലെ ഇന്ത്യൻ അംബാസിഡറും ഇതേ ആവശ്യമുന്നയിച്ച് യുകെ സ്ഥാനപതിക്ക് കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. വിജയ്മല്ല്യയെ നാട്ടിലെത്തിക്കുന്നതിന് സത്വരനടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമ പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

മല്ല്യയ്ക്കെതിരെ ജാമ്യമില്ലാ വാറന്‍റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതേ തുടർന്ന് സർക്കാർ മല്ല്യയുടെ പാസ്പോർട്ടും റദ്ദാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്