ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണ രേഖയിൽ ക്രിസ്മസ് ആഘോഷിച്ച് സൈനികര്‍. ശ്രീനഗറിലെ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശത്താണ് സൈനികരുടെ ക്രിസ്മസ് ആഘോഷം. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി കഴിഞ്ഞു.
Also Read:'ബെംഗളൂരുവിലേത് തടങ്കൽ പാളയമല്ല, താൽക്കാലിക കേന്ദ്രം മാത്രം'; കേന്ദ്ര മന്ത്രി വി മുരളീധരൻ
നിരവധി സൈനകരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ജിംഗിൾ ബെൽസ് എന്ന ഗാനത്തിന് ചുവടുവെക്കുന്ന സാന്താക്ലോസ്, സ്നോമാൻ, പുൽക്കൂട് തുടങ്ങിയവ വീഡിയോയിൽ വ്യക്തമാണ്. വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് ഇന്ത്യൻ ആര്‍മിയെ ഉദ്ധരിച്ച് വീഡിയോ പുറത്തുവിട്ടത്. നിരവധി പേര് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ ആര്‍മിയുടെ ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെക്കുന്നുണ്ട്.
Also Read: ക്രിസ്മസ് ലോട്ടറിയടിച്ച ടിവി റിപ്പോര്‍ട്ടര്‍ തദ്സമയം രാജിവെച്ചു; പിന്നെ സംഭവിച്ചത്...