ആപ്പ്ജില്ല

2017ല്‍ കൊല്ലപ്പെട്ടത് 106 ഇന്ത്യന്‍ സൈനികര്‍

2017ല്‍ മാത്രം കര്‍മ്മ മേഖലയില്‍ കൊല്ലപ്പെട്ടത് 106 ഇന്ത്യന്‍ സൈനികര്‍

Samayam Malayalam 18 Jul 2018, 10:35 pm
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 106 ഇന്ത്യന്‍ ആര്‍മി സൈനികര്‍. ഇതില്‍ എട്ട് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ഇന്ന് ലോക് സഭയില്‍ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
Samayam Malayalam ഇന്ത്യൻ ആർമി
ഇന്ത്യൻ ആർമി (ഫയൽ)


വിവിധ അപകടങ്ങളില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം 155 ആണ്.

98 ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍മാര്‍, മറ്റു റാങ്കുകാരായ പട്ടാളക്കാര്‍, എട്ട് ഓഫീസര്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ ലംഘനം, നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള വെടിവെയ്പ്പ്, ഹിമപാതം, ഭീകരാക്രമണം, മണ്ണിടിച്ചില്‍, മൈനുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നിങ്ങനെയാണ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്