ആപ്പ്ജില്ല

നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ: ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു

രജൗരി ജില്ലയിൽ നവ്ഷേരയ്ക്ക് സമീപമാണ് നിയന്ത്രണരേഖയിൽ പാക് വെടിവെയ്പ്പുണ്ടായത്. പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 30 Aug 2020, 3:47 pm
രജൗരി: നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ ലംഘിച്ചതിനെത്തുടര്‍ന്ന് ഒരു ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് ഇന്ത്യൻ ജവാന് പാക് വെടിവെയ്പ്പിൽ ജീവൻ നഷ്ടമായത്.
Samayam Malayalam പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ജവാൻ (എഎൻഐ പുറത്തു വിട്ട ചിത്രം)
പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ജവാൻ (എഎൻഐ പുറത്തു വിട്ട ചിത്രം)


Also Read: മൊറട്ടോറിയം നീട്ടണമെന്ന് സര്‍ക്കാര്‍; കാലാവധി തിങ്കളാഴ്ച അവസാനിക്കും

പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ആക്രമണത്തിൽ ഗുരുതരമയി പരിക്കേറ്റ ജവാൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ഇന്ത്യൻ സൈന്യത്തിൻ്റെ ഡിഫൻസ് പിആര്‍ഓ ലെഫ്റ്റനൻ്റ് കേണൽ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. നായ്ബ് സുബേന്ദര്‍ രാജ്‍‍വീന്ദര്‍ സിങാണ് പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് സേനാ വക്താവിനെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോര്‍ട്ട്. ഇദ്ദേഹം സൈന്യത്തിലെ ഒരു ജൂനിയര്‍ കമ്മീഷൻഡ് ഓഫീസറാണെന്ന് എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: കാക്കിയിട്ട് വരുമെന്ന് പറഞ്ഞ മകന്‍റെ ജീവനറ്റ ശരീരം കണ്ട് തളര്‍ന്ന് വീട്ടുകാര്‍; അനുവിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധം കത്തുന്നു

പാക് പ്രകോപനത്തിനു പിന്നാലെ നവ്ഷേര പ്രദേശത്ത് നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യം തെരച്ചിൽ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്