ആപ്പ്ജില്ല

തോക്കുചൂണ്ടി വിവാഹം: ഇന്ത്യൻ യുവതി പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി

വാഗ അതിർത്തി വഴിയാണ് ഡൽഹി സ്വദേശിയായ ഉസ്മ (20) ഇന്ത്യയിലേക്ക് തിരികെ എത്തിയത്.

TNN 25 May 2017, 5:25 pm
ന്യൂഡൽഹി: പാകിസ്ഥാനിൽവച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം വിവാഹത്തിനു നിർബന്ധിതയാക്കി എന്നാരോപിച്ച യുവതിയെ ഇന്ത്യയിലെത്തിച്ചു. വാഗ അതിർത്തി വഴിയാണ് ഡൽഹി സ്വദേശിയായ ഉസ്മ (20) ഇന്ത്യയിലേക്ക് തിരികെ എത്തിയത്.
Samayam Malayalam indian national uzma forced to marry pakistani man returns to india
തോക്കുചൂണ്ടി വിവാഹം: ഇന്ത്യൻ യുവതി പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി


പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെത്തിയ ഉസ്മയക്ക് നാട്ടിലേക്ക് മടങ്ങാൻ ഇസ്‍ലാമാബാദ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. പാകിസ്ഥാൻകാരനായ ഭർത്താവ് താഹിർ അലിയിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ടാണ് ഉസ്മ ഹൈക്കമ്മീഷനിൽ അഭയം തേടിയത്. താഹിറിന്റെ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നുമായിരുന്നു കോടതിയിൽ ഉസ്മയുടെ ആവശ്യം. നിയമനടപടി പൂർത്തിയായാൽ ഉസ്മയെ തിരിച്ചയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.

മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മേയ് ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു നിക്കാഹ് നടന്നത്. എന്നാൽ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് തന്നെ നാട്ടിലേക്കു തിരിച്ചുവിടണമെന്ന അപേക്ഷയുമായി അഞ്ചിന് ഉസ്മ ഹൈക്കമ്മീഷനിലെത്തിയത്.

ഭർത്താവ് താഹിർ അലിക്കെതിരെ ഇസ്‌ലാമാബാദ് കോടതിയിൽ പരാതി നൽകിയ ഉസ്മ, ഭർത്താവ് തന്നെ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകി.

തിരികെ എത്തി ഉസ്മയെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ സന്ദേശം കുറിച്ചു. ‘ഉസ്മ– ഇന്ത്യയുടെ മകളെ, വീട്ടിലേക്ക് സ്വാഗതം. നിങ്ങൾ അനുഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ് സുഷമ കുറിച്ചത്.

Uzma returns home, thanks to the Ministry of External Affairs

Uzma, the Indian woman who said she was forced to marry a Pakistani man+ , returned to India Thursday, with Union minister Sushma Swaraj welcoming her home saying she is "sorry for all that you have gone through."

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്