ആപ്പ്ജില്ല

അവിശ്വാസ പ്രമേയത്തിൽ കരുത്തു കാട്ടി മോദി സര്‍ക്കാര്‍

ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിച്ചത്

Samayam Malayalam 20 Jul 2018, 11:42 pm
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം നിഷ്പ്രഭമായത്. ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിച്ചത്. 12 മണിക്കൂറിലധികം നീണ്ടുനിന്ന സഭാ നടപടികൾക്കു ശേഷമാണ് അവിശ്വാസപ്രമേയം വോട്ടിനിട്ടത്. മോദി സര്‍ക്കാരിനെതിരെ നടന്ന ആദ്യ അവിശ്വാസ പ്രമേയമായിരുന്നു ഇത്.
Samayam Malayalam അവിശ്വാസ പ്രമേയത്തിൽ കരുത്തു കാട്ടി മോദി സര്‍ക്കാര്‍
അവിശ്വാസ പ്രമേയത്തിൽ കരുത്തു കാട്ടി മോദി സര്‍ക്കാര്‍


ലോക്സഭയിൽ 313 വോട്ടുള്ള എൻഡിഎ മുന്നണിക്ക് 12 വോട്ട് അധികം ലഭിച്ചു. എന്നാൽ 154 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് 126 വോട്ട് മാത്രമേ നേടാനായുള്ളൂ. അണ്ണാ ഡിഎംകെ എംപിമാര്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തു. കോണ്‍ഗ്രസ്, സിപിഎം, തൃണമൂൽ കോണ്‍ഗ്രസ്, ടിഡിപി തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്