ആപ്പ്ജില്ല

അവശ്യ യാത്രകൾക്ക് ട്രെയിൻ സര്‍വീസ് ഭാഗീകമായി ആരംഭിക്കാന്‍ പദ്ധതിയിട്ട് റെയില്‍വേ

അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്ക് മാത്രമായി സര്‍വീസുകള്‍ തുടങ്ങുവാനാണ് പദ്ധതിയിടുന്നത്. ഹോട്ട്സ്പോട്ടുകൾ ഒഴിവാക്കിയാകും യാത്രകൾ. അതേസമയം, ആനുകൂല്യങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല.

Samayam Malayalam 24 Apr 2020, 11:50 pm
ന്യൂഡല്‍ഹി։ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യൻ റെയില്‍വേ. ആദ്യഘട്ടത്തില്‍ അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്ക് മാത്രമായി സര്‍വീസുകള്‍ തുടങ്ങുവാനാണ് പദ്ധതിയിടുന്നത്.
Samayam Malayalam Indian railway
അടിയന്തിര ആവശ്യങ്ങൾക്ക് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചേക്കും


Also Read : COVID 19 LIVE: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1752 പുതിയ കൊവിഡ് കേസുകള്‍


എന്നാല്‍, കുറച്ച് ട്രെയിന്‍ മാത്രമായിരിക്കും സര്‍വ്വീസുകള്‍ നടത്തുക. യാത്രക്ക് ടിക്കറ്റ് ചാര്‍ജ്ജായി വലിയ തുക ഈടാക്കുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി വീശിയാല്‍ ഇത്തരത്തില്‍ സ്ലീപ്പര്‍ കോച്ചുകളും എ സി ട്രെയിനുകളുമാകും ആദ്യം ഓടാന്‍ പോകുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരീകകരിച്ച ടിക്കറ്റ് ഉള്ള ആളുകള്‍ക്ക് മാത്രമാകും യാത്ര ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ആളുകൾ തിങ്ങി യാത്ര ചെയ്യുന്ന ജനറല്‍ ക്ലാസ് തുറക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നില്ലെന്നാണ് സൂചന.

അതേസമയം, ഈ യാത്രകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കോ അംഗവൈകല്യം ഉള്ളവര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ യാത്ര ആനുകൂല്യങ്ങള്‍ അനുവദിക്കില്ല.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രീന്‍ സോണുകളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. ഹോട്ട് സ്പോട്ടുകളായ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കാതിരിക്കുകയോ വഴി തിരിച്ച് വിടുകയോ ആകും ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

Also Read : 24 മണിക്കൂറിനിടെ രാജ്യത്ത് 1752 കൊവിഡ് കേസുകള്‍, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയര്‍ച്ച

ഐസൊലേഷന്‍ കിടക്ക സൗകര്യങ്ങളുമായുള്ള കോച്ചുകളും ആലോചനയിലുണ്ടെന്നാണ് സൂചനകള്‍. അങ്ങിനെ എങ്കില്‍ ഏസി കോച്ചിന്റെ മധ്യഭാഗത്തുള്ള സീറ്റുകള്‍ ഒഴിവാക്കും. യാത്രക്കാര്‍ക്കിടയിലെ സാമൂഹിക അകലം പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നതിന് പല നടപടികളും കൈക്കൊള്ളുമെന്നും സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്