ആപ്പ്ജില്ല

നിർമാണത്തിലിരുന്ന ഇന്ത്യൻ കപ്പലിന് തീ പിടിച്ചു: ഒരു മരണം

സ്ഥലത്ത് എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. നാശനഷ്ടം പരമാവധി കുറച്ച് തീ അണക്കാനാണ് ശ്രമിച്ചത്. തീ പിടിത്തം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താൻ നാവികസേന അന്വേഷണം ആരംഭിച്ചു.

Samayam Malayalam 22 Jun 2019, 8:15 am
മുംബൈ: നിർമാണത്തിലിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് തീ പിടിച്ച് ഒരു മരണം. മഹാരാഷ്ട്രയിലെ മാസഗോൺ ഡോക് യാഡില്‍ നിർമാണത്തിലിരുന്ന കപ്പലിനാണ് തീ പിടിച്ചത്.
Samayam Malayalam indian ship


കപ്പലിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കപ്പലിനുള്ളിൽ കുടുങ്ങിയ ബജേന്ദ്ര കുമാർ (23) എന്നയാളാണ് മരിച്ചത്. ഇയാൾ കോൺട്രാക്ട് തൊഴിലാളിയാണ്. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

സ്ഥലത്ത് എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. നാശനഷ്ടം പരമാവധി കുറച്ച് തീ അണക്കാനാണ് ശ്രമിച്ചത്. തീ പിടിത്തം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താൻ നാവികസേന അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്