ആപ്പ്ജില്ല

സ്വന്തം നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും; പിന്നാലെ ഗുണ്ടാ ഭീഷണിയും പണം തട്ടലും; മോഡൽ പിടിയിലായപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇൻസ്റ്റാഗ്രാമിൽ വൈറൽ താരമാണ് ജസ്നീത് കൗർ. ഇവരുടെ സഹായി യൂത്ത് കോൺഗ്രസിന്‍റെ നേതാവ് ലക്കി സന്ധു എന്ന വ്യക്തിയാണ്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു

ഹൈലൈറ്റ്:

  • സ്വന്തം നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും
  • പിന്നാലെ ഗുണ്ടാ ഭീഷണിയും പണം തട്ടലും
  • പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Jasneet Kaur
ജസ്നീത് കൗർ
മൊഹാലി: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തെന്ന കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസർ അറസ്റ്റിൽ. ജസ്നീത് കൗർ എന്ന രാജ്ബിർ കൗറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഡലായ ഇവർ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. ജസ്നീത് കൗര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നെന്ന യുവ വ്യവസായിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.
ലുധിയാനയിലെ മോഡൽ ടൗൺ പോലീസ് സ്റ്റേഷനിൽ ഏപ്രിൽ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജസ്നീതിന്‍റെ ബിഎംഡബ്ല്യു കാറും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ പേജിലെ ആരാധാകര്‍ക്ക് സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ച് നല്‍കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ജസ്നീതിന്‍റെ രീതിയെന്ന് പോലീസ് പറഞ്ഞു.

'വീട്ടിലേക്ക് തോക്കുമായെത്തി'; കോഴിക്കോട് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, ഭർത്താവിനെ കൊണ്ടുപോയി


ഈ ബന്ധം ഉപയോഗിച്ച് അവരിൽ നിന്ന് പണം തട്ടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ സമ്പന്നരായ പുരുഷന്മാരെ സുഹൃത്തുക്കളാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുമായി ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് തന്‍റെ നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുയും ചെയ്യും. ഈ ചാറ്റ് ഉപയോഗിച്ചാണ് പിന്നീടാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത്.

ആദ്യം ജസ്നീത് തന്നെ ഇവരോട് പണം ആവശ്യപ്പെടും. നല്‍കിയില്ലെങ്കില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. വ്യവസായിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 2008ലും സമാനമായ കേസിൽ ഇവർ അറസ്റ്റിലായിരുന്നെന്ന് കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞിരുന്നു.

മോദിക്കും യോഗിക്കും വധഭീഷണി; സന്ദേശം ഇ- മെയില്‍ വഴി; 16 കാരന്‍ അറസ്റ്റില്‍

ലുധിയാന സ്വദേശിയായ 33 കാരനായ വ്യവസായിയാണ് ജസ്നീതിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബറിൽ പണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നതെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണിയെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

താന്‍ കണ്ടെത്തുന്ന ഇരകള്‍ വഴങ്ങുന്നില്ലെന്ന് കണ്ടാല്‍ യുവതി ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണി മുഴക്കിയിരുന്നെന്ന് ലുധിയാന (വെസ്റ്റ്) അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ജസ്രൂപ് കൗർ ബാത്ത് പറഞ്ഞു. ജസ്‌നീതിന്‍റെ സഹായിയായ യൂത്ത് കോൺഗ്രസ് നേതാവ് ലക്കി സന്ധുവിനെതിരെയും ലുധിയാന പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്