ആപ്പ്ജില്ല

ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ ആവശ്യമായത് മിശ്രവിവാഹം: മദ്രാസ് ഹൈക്കോടതി

മിശ്രവിവാഹിതരായ ദമ്പതികളുടെ ഹർജി തീർപ്പാക്കവെയായിരുന്നു കോടതിയുടെ പരാമർശം.

Samayam Malayalam 22 Jun 2019, 9:14 pm
ചൈന്നൈ: ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്താൻ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിന്റെ പരാമർശം ബാർ ആന്റ് ബെഞ്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിശ്രവിവാഹിതരായ ദമ്പതികളുടെ ഹർജി തീർപ്പാക്കവെയായിരുന്നു കോടതിയുടെ പരാമർശം.
Samayam Malayalam madras high court


പെൺകുട്ടിയുടെ കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു ദമ്പതികളുടെ വിവാഹം. പെൺവീട്ടുകാരിൽനിന്നും നിരന്തരം ഭീഷണി നേരിട്ടതിനെത്തുടർന്നാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നവരെ ശാസിക്കണമെന്ന് പോലീസിന് കോടതി നിർദ്ദേശം നൽകി.

ഇക്കാലത്ത് ജാതി വ്യവസ്ഥയിൽനിന്നും പുതു തലമുറ മാറിനടക്കുന്നുണ്ട്. ഇതാണ് മിശ്രവിവാഹം വർദ്ധിക്കാൻ ഇടയാക്കിയത്. ഈ മാറ്റത്തെ മുതിർന്ന തലമുറ സ്വാഗതെ ചെയ്യേണ്ടതുണ്ട്. ഈ മാറ്റം ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്