ആപ്പ്ജില്ല

ജനനേന്ദ്രിയം മുറിച്ച സംഭവം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.

TNN 21 May 2017, 1:45 pm
ന്യൂഡല്‍ഹി: തിരുവനന്തപുരം പേട്ടയില്‍ തന്നെ പീഡിപ്പിച്ചയാളുടെ ലിംഗം പെണ്‍കുട്ടി മുറിച്ചുമാറ്റിയ സംഭവം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.
Samayam Malayalam international media report genital cutting incident
ജനനേന്ദ്രിയം മുറിച്ച സംഭവം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍


ബിബിസിയെക്കൂടാതെ അൽ ജസീറ, ദി ടെലിഗ്രാഫ്, മിറര്‍, ഡെയ്‍ലി മിറര്‍, പേട്രിയറ്റ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും സംഭവം പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കു പുറമേ ജര്‍മനി, സ്വിറ്റ്‍സര്‍ലാന്‍റ്, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പത്രങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

വെള്ളിയാഴ്‍ച രാത്രിയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. അഞ്ചു വര്‍ഷത്തോളമായി തന്നെ പീഡിപ്പിക്കുകയായിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയുടെ ജനനേന്ദ്രിയം പേട്ട സ്വദേശിയായ യുവതി കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് പോലീസ്‍ സ്റ്റേഷനിലെത്തിയ യുവതി സംഭവം പോലീസിനോട് പറയുകയായിരുന്നു.

സംഭവത്തില്‍ സ്വാമിക്കെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സ്വാമിയുടെ അറസ്റ്റ് പോലീസ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തി.

International media report genital cutting incident

International media, including BBC, Telegraph, and Mirror reported the incident.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്