ആപ്പ്ജില്ല

സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായ അമ്മയ്‌ക്കായി ഒരു ദിവസം; ആഘോഷിക്കാം മാതൃദിനം

തിരക്കുകൾക്കിടെ ഒരു ദിവസം അമ്മയ്‌ക്കൊപ്പം സമയം ചെലവിടാനും ഒരു ദിവസം അവർക്കായി മാറ്റിവെക്കുകയും ചെയ്യേണ്ട ദിവസമാണ് മാതൃദിനം. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്ന മാതൃദിനം.

Samayam Malayalam 9 May 2020, 2:52 pm
കുടുംബത്തിൻ്റെ വിളക്കും ഐശ്വര്യവുമാണ് ഓരോ അമ്മമാരും. മാതാപിതാക്കളെയും കുട്ടികളെയും ഭർത്താവിനെയും പരിചരിക്കുകയും അവരുടെ ഇഷ്‌ടങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞ് കുടുംബത്തിനായി മുഴുവൻ സമയവും ചെലവിടുന്നവരാണ് ഇവർ. സ്‌നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായ അമ്മയ്‌ക്കായി എല്ലാവരും മാറ്റിവെക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര മാതൃദിനം.
Samayam Malayalam New Project - 2020-05-09T142151.183


മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്ന മാതൃദിനം കൊണ്ടാടുന്നത്. ഈ വർഷം മേയ് പത്താം തീയതിയാണ് മദേഴ്‌സ് ഡേ എത്തുന്നത്. അമേരിക്കയിലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പല രാജ്യങ്ങളിലും വ്യത്യസ്‌തമായ രീതിയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

അമ്മയോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള ദിവസം എന്നതിലുപരിയായി അവർ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിവസം. അമ്മയ്‌ക്കൊപ്പം ഒരു ദിവസം ചെലവിടുക, കാർഡുകളും പൂക്കളും സമ്മാനായി നൽകുക, മധുരം പങ്കിടുക, കേക്ക് മുറിക്കുക, അവരുടെ ഇഷ്‌ടങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക, അമ്മയുടെ ഉത്തരവാദിത്തങ്ങൾ ഒരു ദിവസത്തേക്ക് എറ്റെടുത്ത് ചെയ്യുക എന്നിങ്ങനെ പലതരത്തിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

കൂടുതൽ സമയം അവർക്കൊപ്പം ചെലവഴിക്കുന്നത് തന്നെ അമ്മമാർക്ക് സന്തോഷം പകരും. സമൂഹമാധ്യമങ്ങളിം സ്‌മാർട്ട് ഫോണുകളും സജീവമായ ഇന്നത്തെ കാലത്ത് എത്ര അകലെ നിന്ന് പോലും അമ്മമാരെ കാണാനും സംസാരിക്കാനും സാധിക്കും.

ഓരോ കുടുംബത്തിൻ്റെയും വിളക്കാണ് അമ്മമാർ. കുട്ടികൾക്ക് നേർവഴി പറഞ്ഞ് നൽകാനും അളവില്ലാത്ത സ്‌നേഹം നൽകുന്നതിനൊപ്പം ശാസിക്കാനും അമ്മയ്ക്ക് മാത്രമേ സാധിക്കു. മക്കളിൽ അമ്മമാർക്ക് സ്വാധീനം വർണിക്കാനാകില്ല. വീടുകളിൽ സമയം തള്ളി നീക്കുന്നവരിൽ നിന്ന് വ്യത്യസ്‌തമായി കുടുംബത്തിനായി അധ്വാനിക്കുന്ന അമ്മമാരുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. വീട്ടിലെ തിരക്കുകൾക്കിടെയിലാണ് കുടുംബത്തിൻ്റെ ഉന്നമനത്തിനായി ഓരോ അമ്മമാരും അല്ലെങ്കിൽ സ്‌ത്രീകളും കഷ്‌ടപ്പെടുന്നത്. മാറിയ കാലത്തിനൊപ്പം അവരും കുടുംബത്തിനായും മക്കളുടെ നല്ല ഭാവിക്കും വേണ്ടി കഷ്‌ടപ്പെടുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ തിരക്കുകളുടെ ഈ ലോകത്ത് ആമ്മയ്‌ക്കായി മാറ്റിവെക്കേണ്ട ദിവസമാണ് മദേഴ്‌സ് ഡേ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്