ആപ്പ്ജില്ല

എണ്ണ ഇറക്കുമതി: പ്രത്യേക പരിഗണന ഒഴിവാക്കുമെന്ന് ഇന്ത്യയ്ക്ക് ഇറാന്‍റെ മുന്നറിയിപ്പ്

ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി തുടരരുതെന്ന് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈയിടെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

Samayam Malayalam 11 Jul 2018, 5:33 pm
ന്യുഡല്‍ഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ് . ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റെസ്വാനിയന്‍ റഹാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാബഹാര്‍ തുറമുഖ വികസനത്തിനായി നിക്ഷേപം നടത്താമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തു വന്നിരിക്കുന്നത്.
Samayam Malayalam chabahar-port


ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പുനല്‍കിയിരുന്ന നിക്ഷേപം ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഇന്ത്യ അടിയന്തര നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹാഗി പറഞ്ഞു.

ഇറാനെ ഒഴിവാക്കി റഷ്യ, ഇറാഖ്, യുഎസ്,സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ രാജ്യത്തിന് നല്‍കിവരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി തുടരരുതെന്ന് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈയിടെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്