ഇംഫാൽ: രാഷ്ട്രീയത്തിൽ രാശി പരീക്ഷിക്കാൻ ഇറങ്ങിയ ഇറോം ശർമ്മിളയ്ക്ക് കന്നി അങ്കത്തിൽ തന്നെ വൻ തോൽവി. ആകെ 51 വോട്ട് മാത്രമാണ് ഇറോമിന് ലഭിച്ചത്. മണിപ്പൂരിലെ തോബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഒക്റം ഇബോബി സിങിനെതിരെ ആയിരുന്നു ഇറോം മത്സരിച്ചത്.
എന്നാൽ, ശക്തനായ സ്ഥാനാർത്ഥിക്ക് എതിരെ മത്സരിച്ച ഇറോമിന് ശക്തമായ തോൽവി ഏറ്റു വാങ്ങേണ്ടി വരികയായിരുന്നു. നേരത്തെ, നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇറോം വ്യക്തമാക്കിയിരുന്നു.
'തെരഞ്ഞെടുപ്പ് ഫലം കാര്യമായി ബാധിക്കുമെന്ന് തോന്നുന്നില്ല. മസിൽ പവറും പണവും തെരഞ്ഞെടുപ്പിൽ നന്നായി ഉപയോഗിച്ചിരുന്നെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കവെ ഇറോമിൻ്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
Irom Sharmila failed in Manipur
Manipur Election 2017: Irom Sharmila Says 'Will Try Again In 2019 If I Fail'