ആപ്പ്ജില്ല

ഭിത്തിയുടെ നിറം മാറ്റുന്നതാണോ വികസനം എന്ന് യോഗിയോട് പ്രകാശ് രാജ്

യോഗി ആദിത്യനാഥിനെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ്

TNN 8 Jan 2018, 4:31 pm
ലഖ്‍‍നൗ: ലഖ്‍‍നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന് കാവി നിറം പൂശിയിതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടൻ പ്രകാശ് രാജ്. ചുവരിന്‍റെ നിറം മാറ്റുന്നതാണോ വികസനം എന്നും കര്‍ഷകര്‍ ഉരുളക്കിഴങ്ങിന്‍റെ വിലയിടിഞ്ഞതിനെത്തുടര്‍ന്ന് ആദിത്യനാഥിന്‍റെ വസതിയ്ക്കുമുന്നിൽ ഉരുളക്കിഴങ്ങ് നിക്ഷേപിച്ചതിനെയാണോ വികസനമെന്നും പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്‍റെ ചോദ്യം.
Samayam Malayalam is changing colour of the wall development asks prakash raj to yogi
ഭിത്തിയുടെ നിറം മാറ്റുന്നതാണോ വികസനം എന്ന് യോഗിയോട് പ്രകാശ് രാജ്


പ്രകാശ് രാജിന്റെ ട്വീറ്റ്

ചുവരിൻ്റെ നിറം മാറ്റുന്നതാണോ വികസനം? നിങ്ങളുടെ മുറ്റത്ത് ഉരുളക്കിഴങ്ങുകള്‍ നിക്ഷേപിച്ച കര്‍ഷകരെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ട്വീറ്റിനോടൊപ്പം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്.

കര്‍ഷകര്‍ നിങ്ങളുടെ വീടിനു മുന്നിൽ ഉരുളക്കിഴങ്ങുകള്‍ നിക്ഷേപിച്ചു പ്രതിഷേധിച്ചു. എന്നാൽ ഉരുളക്കിഴങ്ങുകള്‍ക്ക് നിലവാരമില്ലായിരുന്നുവെന്നും അതിനാൽ പ്രതിഷേധം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നുമാണ് നിങ്ങളുടെ കൃഷിമന്ത്രി പറയുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ കര്‍ഷകരുടെ വേദന മനസിലാക്കുന്നത്. ഭിത്തിയുടെ നിറം മാറ്റുന്നതാണോ വികസനം (വികാസ്) അതെന്താ വികാസ് പെയിന്‍റടിക്കാരനാണോ

ലഖ്‍‍നൗ ഹജ്ജ് ഹൗസിന്‍റെ നിറം ആദ്യം പച്ചയും വെള്ളയുമായിരുന്നു. ഇത് മാറ്റി കാവിനിറമാക്കിയത് വിവാദമായിരുന്നു. ഇതോടെ നിറം പഴയതുതന്നെയാക്കി. 100 കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില നല്‍കിയതിൽ പ്രതിഷേധിച്ചായിരുന്നു കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലും നിയമസഭയുടെ മുന്നിലും ഉരുളക്കിഴങ്ങ് നിക്ഷേപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്