ആപ്പ്ജില്ല

അതീവ ജാഗ്രത; ഡൽഹി ഐഎസ് ഭീകരാക്രമണ ഭീഷണിയിൽ

എപ്പോൾവേണമെങ്കിലും ഡൽഹി അക്രമിക്കപ്പെട്ടാക്കാമെന്നതിനാൽ അതീവ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.

TNN 9 Mar 2017, 1:01 pm
ന്യൂഡൽഹി: ഭീകരസംഘടകളായ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്. എപ്പോൾവേണമെങ്കിലും ഡൽഹി അക്രമിക്കപ്പെട്ടാക്കാമെന്നതിനാൽ അതീവ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. യുപിയിലെ ലക്നൗവിൽ 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സെയ്ഫുല്ല എന്ന ഭീകരനെ ഇന്ത്യൻ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഐഎസ് ഭീകരർ ഡൽഹിയിലെത്തിയിട്ടുണ്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചത്.
Samayam Malayalam isis terrorists may be hiding in delhi alert sounded in national capital
അതീവ ജാഗ്രത; ഡൽഹി ഐഎസ് ഭീകരാക്രമണ ഭീഷണിയിൽ


ബജറ്റ് അവതരണത്തിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പാർലിമെന്‍റ് പരിസരത്ത് കർശന സുരക്ഷാക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. യുപിയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇവിടെനിന്നും രക്ഷപ്പെട്ട ചില ഭീകരർ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. യുപിയിൽ ചില വൻകിട അക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് പാളിപ്പോയ സാഹചര്യത്തിൽ ഡൽഹിയിലൊരു അക്രമണത്തിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യപ്രദേശിൽ ഭോപ്പാൽ–ഉജ്ജയ്ൻ പാസഞ്ചർ ട്രെയിനിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനം ഇതിന്‍റെ മുന്നോടിയായിട്ടാണ് കണക്കാക്കുന്നത്. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ അൽ ഖാസിം ഉൾപ്പെടെ അഞ്ചുപേർ യുപി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായിട്ടുണ്ട്. കേരളം, യുപി, തെലങ്കാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഇന്‍റലിജൻസ് വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷനിന് തുടക്കമിട്ടിരിക്കുന്നത്.

ISIS terrorists may be hiding in Delhi, alert sounded in national capital

Security agencies have sounded an alert in Delhi over intelligence reports of two ISIS Khorasan terrorists hiding in the national capital.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്