ആപ്പ്ജില്ല

ഹൈസിസിന്‍റെ വിക്ഷേപണം വിജയകരം

112 മിനിറ്റുകള്‍ക്കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ

Samayam Malayalam 29 Nov 2018, 12:22 pm
ചെന്നൈ: ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തറിയാൻ ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്‌പെക്‌ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ്) എെഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നും രാവിലെ 9.57-നായിരുന്നു വിക്ഷേപണം നടന്നത്. 112 മിനിറ്റുകള്‍ക്കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
Samayam Malayalam hysis


ഐഎസ്ആര്‍ഒയുടെ ഏറ്റവും ചെറിയ പിഎസ്എൽ വി സി 43 ഉപഗ്രഹത്തിലാണ് ഹൈസിസ് വിക്ഷേപിച്ചത്. ഐഎസ്‌ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ് എന്നതാണ് പ്രത്യേകത. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 ചെറു ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി -സി- 43യില്‍ വിക്ഷേപിച്ചിട്ടുണ്ട്. 380 കിലോഗ്രാം ഭാരം മാത്രമാണ് ഹൈസിസിനുള്ളത്. ഛോട്ടാ ഭീം എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട് ഹൈസിസിന്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്